സിപിഐഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ, ദേശീയ മുന്നണിയില്ല

സിപിഐഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേർന്ന യോഗം ചർച്ച ചെയ്തത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേൽ നടന്ന ചർച്ചകള്‍ക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗീകാരം. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നാണ് രാഷ്ട്രീയ പ്രമേയം. ബി ജെ പിക്കെതിരായ സഖ്യത്തിൽ പ്രാദേശിക സഖ്യങ്ങൾ ആകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഇതോടെ ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാട് സി പി ഐ എം കൈകൊണ്ടിരിക്കുന്നു. ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
നേരത്തെ പോളിറ്റ് ബ്യൂറോ സമവായത്തിലൂടെ തയാറാക്കിയ രേഖയിൽ ഇത്തരത്തിലുള്ള തീരുമാനമാണ് എടുത്തിരുന്നതെങ്കിലും ബംഗാളിൽ നിന്നുള്ള ചില അംഗങ്ങൾ കോൺഗ്രസുമായി ദേശീയ തലത്തിൽ സഹകരണം ആവശ്യമാണെന്നും എങ്കിൽ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം , തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Story Highlights : cpim-party-congress-dates-declared-kannur-will-be-the-venue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here