Advertisement

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് ; സി പി ഐ എമ്മിനെ വിമർശിച്ച് ഇ ഡി മുഹമ്മദ് ബഷീർ

January 9, 2022
Google News 2 minutes Read

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സി പി ഐ എം നിലപാടിനെ വിമർശിച്ച് ഇ ഡി മുഹമ്മദ് ബഷീർ. സി പി ഐ എം ഏത് കാലത്തും ബി ജെ പിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. യോജിച്ച രാഷ്ട്രീയ ധരണി ഉണ്ടാക്കുന്നതിന് പകരം നിക്ഷേധാത്മക സമീപനമാണ് സി പി ഐ എം സ്വീകരിക്കുന്നത്. ബി ജെ പി അധികാരത്തിലെത്തിയാൽ അത് സി പി ഐ എമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധവും കാരണമെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാട് സി പി ഐ എം കൈകൊണ്ടിരുന്നു. ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. അതേസമയം കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തിൽ ബി ജെ പിക്ക് എതിരായി ഒരു ബദൽ രൂപീകരിക്കാൻ ആകില്ലെന്നാണ് ബംഗാൾ ഘടകം ആദ്യം അഭിപ്രായപ്പെട്ടത്. ബി ജെ പി ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയ ഒരു ബദൽ ദേശീയ തലത്തിൽ പ്രായോഗീകമല്ലെന്ന നിലപാടിലായിരുന്നു ബംഗാൾ നേതാക്കൾ.

Read Also :ദേശീയ തലത്തിൽ സി പി ഐ എം – കോൺഗ്രസ് സഹകരണം; കേന്ദ്ര കമ്മറ്റിയിലും ബംഗാൾ നേതാക്കൾ എതിർപ്പ് അറിയിച്ചു

Story Highlights : ET Mohammed Basheer on Cpim – Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here