നീതുവിനെ പിടികൂടാൻ സഹായിച്ചത് ഹോട്ടൽ ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ; സംഭവം വിവരിച്ച് ജീവനക്കാരി

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ പ്രതി നീതുവിനെ ഹോട്ടലിൽ നിന്ന് പിടികൂടാൻ സഹായിച്ചത് ഹോട്ടൽ ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലൂടെയാണ്. നീതുവിനൊപ്പം കുഞ്ഞിനെ കണ്ടതിൽ തോന്നിയ അസ്വാഭാവികതയാണ് പൊലീസിൽ വിവരമറിയിക്കാൻ ഇവരെ തോന്നിച്ചത്. ( hotel employee helped capture neetu )
ഹോട്ടൽ ജീവനക്കാരിയുടെ വാക്കുകൾ : ‘ആദ്യം നീതു വന്നപ്പോൾ സംശയം ഉണ്ടായിരുന്നില്ല. അന്ന് വലിയ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു ദിവസം പുറത്ത് പോയി വന്നപ്പോൾ കൈക്കുഞ്ഞുമായാണ് വന്നത്. അപ്പോഴാണ് സംശയം തോന്നിയത്. അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്‌സി വേണമെന്ന് പറഞ്ഞിരുന്നു. ടാക്‌സിയെത്തി ടാക്‌സി ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് നവജാത ശിശുവിനെ കാണാനില്ലെന്ന കാര്യം എന്നോട് പങ്കുവച്ചത്. തുടർന്ന് ടാക്‌സി എത്തിയ വിവരം നീതുവിനെ അറിയിക്കാതെ ഹോട്ടൽ മാനേജരുമായി സംസാരിച്ച് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു’.
Read Also : കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരാൻ
അതേസമയം, സംഭവത്തിൽ അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശുപത്രിയിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മെഡിക്കൽ കോളജ് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടി. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
അതിനിടെ, നീതുവിനെ ഹോട്ടലിൽ നിന്ന് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Story Highlights : hotel employee helped capture neetu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here