തിരുവനന്തപുരത്ത് ആളുമാറി ഗുണ്ടാ മർദനം

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മർദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.
Read Also :തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നാലംഗ സംഘം വീടുകളിൽ കയറി ഭീഷണി മുഴക്കി
അതേസമയം തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.
Story Highlights : trivandrum gunda attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here