Advertisement

അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈന കരുത്താർജിച്ചു; സിപിഐഎം സമ്മേളന വേദിയിൽ ചൈനയെ പുകഴ്ത്തി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള

January 13, 2022
Google News 1 minute Read

സിപിഐഎം കോട്ടയം ജില്ലാ സമ്മേളന വേദിയിൽ ചൈനയെ പുകഴ്ത്തി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിലുണ്ടായത് എന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചെന്നും അഭിപ്രായപ്പെട്ടു.

ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയ്‌ക്കെതിരായ ഇന്ത്യയിലെ പ്രചാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വച്ച്.

Read Also : കണ്ടുമാത്രം രസിക്കണ്ട, ഇനി ടിവിയിൽ കാണുന്ന ഭക്ഷണം രുചിച്ചും നോക്കാം; ഇത് “ടേസ്റ്റ് ദി ടിവി” മാജിക്…

ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈന കരുത്താർജിച്ചു.

കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ 50 രാജ്യങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകി. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights : s-ramachandran-pillai-showers-praise-on-china-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here