Advertisement

ഒരു ബിഷപ്പിനെതിരായ ആദ്യകേസ്; കുറ്റാന്വേഷണ ചരിത്രത്തിലെ സമാനതകളില്ലാത്ത കേസിന്റെ നാള്‍വഴി

January 14, 2022
Google News 2 minutes Read

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ പല നിലകളിലും വലിയ ജനശ്രദ്ധ നേടിയ കേസാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്. ഒരു ബിഷപ്പിനെതിരായ ആദ്യത്തെ കേസാണെന്നത് കൊണ്ടുതന്നെ വിധി കേരള മനസാക്ഷി ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു. പരാതിക്കാരിയുടെ സമാനതകളില്ലാത്ത പോരാട്ടമാണ് കേസിനെ സമൂഹമനസാക്ഷിക്കുമുന്നില്‍ ജ്വലിപ്പിച്ചുനിര്‍ത്തിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് പരാതിക്കാരിയെ കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ ബലാത്സംഗം ചെയ്‌തെന്ന കേസിന്റെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സഭയ്ക്ക് മുന്‍പാകെ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്ന ആരോപണം മുതല്‍ മുതല്‍ സാംസ്‌കാരിക കേരളത്തിന് മുന്നില്‍ വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടല്‍ മുതല്‍ രഹസ്യമൊഴി രേഖപ്പെടുത്തലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റും ഉള്‍പ്പടെ നിരവധി തിരിവുകളും വിവാദങ്ങളും ഉയര്‍ത്തിവിട്ട ഈ കേസിന്റെ നാള്‍വഴി ഇങ്ങനെ:

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറവിലങ്ങാട് മഠത്തില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2014 മെയ് അഞ്ചിന് തൃശ്ശൂരില്‍ അച്ചന്‍ പട്ടം കൊടുക്കല്‍ ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മ്മികനായിരുന്നു. ചടങ്ങിന് ശേഷമാണ് മഠത്തില്‍ ആദ്യമായി താമസിക്കുവാന്‍ എത്തിയത്. അടുത്ത ദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യ കുര്‍ബ്ബാന ചടങ്ങിലും ബിഷപ്പ് പങ്കെടുത്തിരുന്നു. ഈ ദിവസങ്ങളില്‍ മഠത്തിലെ 20-ാം നമ്പര്‍ മുറിയായ ഗസ്റ്റ്‌റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

2018 മാര്‍ച്ച് 26

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ മദര്‍സൂപ്പിരീയര്‍ക്ക് പരാതിനല്‍കി. തുടര്‍ന്ന് ജലന്ധറില്‍ നിന്ന് മദര്‍സുപ്പീരിയര്‍ അടക്കമുള്ള കന്യസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

2018 ജൂണ്‍ 2

കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയതായും പറയപ്പെടുന്നു.

2018 ജൂണ്‍ 7


ജില്ല പോലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്‍കി.

2018 ജൂണ്‍ 28


പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന് കൈമാറി.

2018 ജൂലൈ 1


അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

2018 ജൂലൈ 3


ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫോറന്‍സിക് വിദഗ്ദ്ധ ആര്‍.രഞ്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം മഠത്തില്‍ ശാസ്ത്രീയപരിശോധനക്ക് എത്തിയത്.

2018 ജൂലൈ 5


വകുപ്പ് 164 അനുസരിച്ച് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്‍പാകെ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.

2018 ജൂലൈ 7


പൊലീസ് രഹസ്യമൊഴിയുടെ പകര്‍പ്പിനായി പാലാ കോടതിയില്‍ അപേക്ഷ നല്‍കി. ദേശീയവനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തില്‍ എത്തി കന്യാസ്ത്രീയെ കണ്ടു.

2018 ജൂലൈ 8


കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തന്നെ ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സിജോ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പും ജലന്ധര്‍ രൂപതയിലെ മറ്റൊരു വൈദികനും പറഞ്ഞത് അനുസരിച്ചാണ് പരാതി എഴുതിയതെന്നും സിജോ പറഞ്ഞു. സിജോയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വീഡിയോ ക്യാമറയില്‍ പകര്‍ത്തി. ആരോപണം നിലനില്‍ക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

2018 ജൂലൈ 9


കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

2018 ജൂലൈ 10


ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി

2018 ജൂലൈ 12


കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണസംഘം മൊഴിയെടുക്കാന്‍ എത്തി.

2018 ജൂലൈ 14


അന്വേഷണസംഘം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാറിയില്‍ നിന്ന് മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി ബിഷപ്പ് മൊഴി നല്‍കി.

2018 ജൂലൈ 15


തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി.

2018 ജൂലൈ 20


കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് സായുധപോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി.

2018 ജൂലൈ 25


കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന് മൊഴി നല്‍കി.

2018 ജൂലൈ 29


കുര്യനാട് ആശ്രമത്തിലെ ഫാ.ജയിംസ് എര്‍ത്തയില്‍ കേസില്‍ നിന്ന് പിന്മാറാൻ വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി സിസ്റ്റര്‍ അനുപമ

2018 ജൂലൈ 30


കർദ്ധിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി

2018 ജൂലൈ 31


ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുവിട്ടിരുന്നതായി കാര്‍ ഡ്രൈവറുടെ മൊഴി

2018 ആഗസ്റ്റ് 1


ജലന്ധറില്‍ പോകാന്‍ അന്വേഷണസംഘത്തിന് അനുമതി ലഭിച്ചു.

2018 ആഗസ്റ്റ് 3


അന്വേഷണസംഘം ഡല്‍ഹിക്ക് പുറപ്പെട്ടു

2018 ആഗസ്റ്റ് 4


അന്വേഷണസംഘം ഡല്‍ഹിയിലെത്തി കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു

2018 ആഗസ്റ്റ് 6


ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കയിലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

2018 ആഗസ്റ്റ് 10


അന്വേഷണസംഘം ജലന്ധറില്‍ എത്തി.

2018 ആഗസ്റ്റ് 11


മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി.

2018 ആഗസ്റ്റ് 12


ഇടയനൊപ്പം ഒരു ദിവസം പ്രാര്‍തഥനയജ്ഞം നടന്ന പാസ്റ്ററല്‍ സെന്ററില്‍ തെളിവെടുപ്പിന് എത്തി

2018 ആഗസ്റ്റ് 13


ബിഷപ്പിനെ അന്വേഷണസംഘം ജലന്ധറില്‍ ചോദ്യം ചെയ്തു

2018 ആഗസ്റ്റ് 14


അന്വേഷണസംഘം ജലന്ധറില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു

2018 ആഗസ്റ്റ് 28


തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കി

2018 ആഗസ്റ്റ് 30


തൊടുപുഴ മുതലക്കോടുള്ള മഠത്തില്‍ അന്വേഷണസംഘം പരിശോധനക്ക് എത്തി

2018 സെപ്റ്റംബര്‍ 8


ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ സേവ് ഔര്‍ സിസറ്റേഴ്സിന്റെ നേതൃത്വത്തില്‍ സമരം

2018 സെപ്റ്റംബര്‍ 10


കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

2018 സെപ്റ്റംബര്‍ 11


കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്.

2018 സെപ്റ്റംബര്‍ 12


സെപ്റ്റംബര്‍ 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പൊലീസ് നോട്ടീസ് അയച്ചു

2018 സെപ്റ്റംബര്‍ 13


ബിഷപ്പിനെതിരായ കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

2018 സെപ്റ്റംബര്‍ 15


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു.
മിഷനറീസ് ഓഫ് ജീസസ് നല്‍കിയ പത്രക്കുറിപ്പിനൊപ്പം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് വിവാദമായി

2018 സെപ്റ്റംബര്‍ 19


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

2018 സെപ്റ്റംബര്‍ 20


രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
മൊഴികളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു

2018 സ്പെറ്റംബര്‍ 21


എട്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി

2018 സെപ്റ്റംബര്‍ 24


പാലാ ജയിലിലേക്ക് ഫ്രാങ്കോമുളയ്ക്കലിനെ റിമാന്റ് ചെയ്തു.

2018 ഒക്ടോബര്‍ 15


ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്.

2019 ഏപ്രില്‍ 6


കുറ്റപത്രം വൈകുന്നതിനെതിരെ സേവ് അവര്‍ സിറ്റേഴ്സിന്റെ പ്രതിഷേധം
കന്യാസ്ത്രീകളും പങ്കാളികളായി.

2019 ഏപ്രില്‍ 9


ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

2020 ജനുവരി 25


വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി നല്‍കി.

2020 മാര്‍ച്ച് 16


ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളി. കോടതി നടപടികള്‍
രഹസ്യമായി നടത്താനും ഉത്തരവിട്ടു

2020 ജൂലൈ 25


പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സുപ്രീംകോടതിയില്‍

2020 ഓഗസ്റ്റ് 5


സുപ്രീംകോടതി വിടുതല്‍ ഹര്‍ജി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി

2020 സെപ്റ്റംബര്‍ 16


കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു

2020 നവംബര്‍ 5


വിടുതല്‍ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി

2021 ഡിസംബര്‍ 29


കോടതിയില്‍ വാദം പൂര്‍ത്തിയായി. 105 ദിവസങ്ങളില്‍ വിസ്താരം നടന്നു

2022 ജനുവരി 10


വിസ്താരം പൂര്‍ത്തിയായി. ജനുവരി 14ന് വിധി പറയുമെന്ന് കോടതി

2022 ജനുവരി 14


കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാനല്ലെന്ന് കോടതി വിധി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പ്രസ്താവിച്ചു.

Story Highlights : History of nun rape case- bishop franco mulakkal





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here