Advertisement

നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 195 പോയിന്റും നിഫ്റ്റി 72 പേയിന്റും താഴ്ന്നു

January 14, 2022
Google News 2 minutes Read

ആഗോളവിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകളില്‍ അടിപതറി ഇന്ത്യന്‍ വിപണി. വ്യാപാര ആഴ്ചയുടെ അവസാന ദിവസവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 195 പോയിന്റും നിഫ്റ്റി 72 പേയിന്റും താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് ആരംഭിച്ചത് 0.32 ശതമാനം നഷ്ടത്തിലാണെങ്കില്‍ വ്യാപാരം തുടങ്ങുമ്പോള്‍ നിഫ്റ്റി 0.4 ശതമാനം നഷ്ടത്തിലായിരുന്നു.195 പോയിന്റുകള്‍ താഴ്ന്ന് 61,040 പോയിന്റ് നിലയിലും നിഫ്റ്റി 72 പോയിന്റ് നഷ്ടത്തില്‍ 18,185 എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്.

എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി,ജെഎസ്ഡബ്ല്യു സ്റ്റീല്‍സ്,എച്ചസിഎല്‍ ടെക്, കോടക് മഹീന്ദ്ര ബാങ്ക്,ഏഷ്യന്‍ പെയിന്റ്‌സ് മുതലായവയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ടാറ്റ കണ്‍സ്യൂമര്‍, ഐഒസി,എല്‍ ആന്‍ഡ് ടി, ബിപിസിഎല്‍, റിലയന്‍സ് ഓഹരികള്‍ നേട്ടത്തിലാണ്. വിപണിയില്‍ ഓട്ടോ, മാധ്യമ വ്യാപാരങ്ങള്‍ നേട്ടത്തില്‍ തുടരുകയാണ്.

Read Also :ഫാർമ ഓഹരികളിൽ നേട്ടം; നാലാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി

യുഎസ് ക്രൂഡ് ഓയില്‍ മൂല്യം 0.3 ശതമാനം നഷ്ടത്തിലാണ്. ബ്രെന്റ് ക്രൂഡ് വിലയും 0.15 ശതമാനം താഴ്ന്നു. കൊവിഡ്, ഒമിക്രോണ്‍ അതിതീവ്രവ്യാപന പശ്ചാത്തലത്തിലാണ് വിപണി തിരിച്ചടി നേരിടുന്നതെന്നാണ് വിലയിരുത്തല്‍.

Story Highlights : Sensex, Nifty open lower amid weak global cues





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here