Advertisement

ചില്ലറക്കാരനല്ല കോഴിമുട്ട ; മുട്ട കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ

January 15, 2022
Google News 2 minutes Read
benefits of eating egg daily

പ്രൊട്ടീനിന്റെയും വിറ്റമിനുകളുടേയും കലവറയാണ് കോഴിമുട്ട. വിറ്റമിൻ എ, ബി, സി, ഡി, ഇ, കെ, കാൽസ്യം, സിങ്ക് തുടങ്ങി മുട്ടയിൽ മനുഷ്യശരീരത്തിന് ആവശ്യമായ ഒരു വിധം ന്യൂട്രിയന്റ്‌സ് എല്ലാം തന്നെയുണ്ട്. പല ആരോഗ്യ വിദഗ്ധരും മുട്ട കഴിക്കണമെന്ന് നിർദേശിക്കാറുണ്ട്. എന്തുകൊണ്ടെന്ന് അക്കമിട്ട് നിരത്തുകയാണ് ന്യുട്രീഷനിസ്റ്റ് പൂജ മഖീജ. ( benefits of eating egg daily )

ദിവസവും മുട്ട കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൂജ വിശദീകരിച്ചത്.

  • കരുത്തുറ്റ പേശികൾ

പ്രൊട്ടീനിന്റെ കലവറയാണ് മുട്ട. അതുകൊണ്ട് തന്നെ ബോഡി ടിഷ്യുകൾ റിപ്പയർ ചെയ്യുന്നതിനും പേശികൾക്ക് കരുത്ത് പകരുന്നതിനും പ്രൊട്ടീൻ സഹായിക്കും.

  • തലച്ചോറിന്റെ പ്രവർത്തനം

തലച്ചോറിനും സെൻട്രൽ നെർവസ് സിസ്റ്റത്തിനും ആവശ്യമായ വിറ്റമിനുകളും മിനറലുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

  • പ്രതിരോധം

മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ, ബി12, സെലീനിയം എന്നിവ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

  • ഹൃദയം

മുട്ട ഹൃദയാരോഗ്യത്തിനും നല്ലതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന അമിനോ ആസിഡ് ഹോമോസിസ്റ്റീനെ വിശ്ലേഷിക്കും.

  • ഗർഭകാലം

ഗർഭിണികൾ മുട്ട കഴിക്കുന്നത് ഉദരത്തിലുള്ള കുഞ്ഞിന് അത്യുത്തമമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിനെ സ്‌പൈന ബിഫിഡ പോലുള്ള രോഗാവസ്ഥ വരെ പ്രതിരോധം തീർക്കുന്നു.

  • ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ മുട്ട ഉൾപ്പെടുത്തണമെന്നാണ് പൂജ മഖീജ പറയുന്നത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രൊട്ടീൻ ശരീരത്തിന് വേണ്ട ഊർജം നൽകുന്നതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു.

  • ത്വക്ക്

മുട്ടയിൽ അടങ്ങിയിരിക്കുന്ന ചില വിറ്റമിനുകളും മിനറലുകളും ത്വക്കിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പൂജ ചൂണ്ടിക്കാട്ടുന്നു.

Story Highlights : benefits of eating egg daily

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here