കൊവിഡ് വ്യാപനം; രാജ്യാന്തര ചലച്ചിത്ര മേള (IFFK) മാറ്റി

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേള (IFFK) മാറ്റി. ഫെബ്രുവരി നാല് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന മേളയാണ് മാറ്റിയത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്.(IFFK 2022)
‘കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സാംസകാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും’ അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.
Read Also : കൊവിഡ് മാനദണ്ഡ ലംഘനം; മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് എംടി രമേശ്
അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാനായി കഴിഞ്ഞ മാസം സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോൺ പശ്ചാതലത്തിൽ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : 26th-iffk-date-changed-covid19-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here