‘ജനപിന്തുണ ആര്‍ക്ക്’? ട്വന്റിഫോര്‍ ന്യൂസിന്റെ പേരില്‍ വ്യാജ പ്രചാരണം

ട്വന്റിഫോര്‍ ന്യൂസിന്റെ വിശ്വാസ്യത മുതലെടുക്കാന്‍ വീണ്ടും വ്യാജ പ്രചാരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്.
ട്വന്റിഫോര്‍ ന്യൂസ് ഓണ്‍ലൈന്‍ നടത്തുന്ന പൊതുജനാഭിപ്രായം എന്ന രീതിയിലാണ് നേതാക്കളുടെ പേരും ചിത്രങ്ങളും നല്‍കിയിട്ടുള്ളത്. ഒപ്പം ‘ഇത് 24 ന്യൂസ് നടത്തുന്നതാണ്, മുഖ്യമന്ത്രി സഖാവ് പിണറായി പിന്നിലാണ്, ആഞ്ഞുപിടിച്ചോളൂ സഖാക്കളേ’ എന്നീ വാചകങ്ങളും കാണാം. കെ സുധാകരന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ക്കൊപ്പം പൊതുജന പിന്തുണ ഈ നേതാക്കളില്‍ ആര്‍ക്കാണ് എന്നാണ് വ്യാജ സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. നിരവധി വാട്‌സപ്പ് ഫോര്‍വേഡ് മെസേജുകളായും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇത് ട്വന്റിഫോര്‍ ന്യൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെന്ന് മനസിലാകും. 24newsnet എന്ന പേജിലേക്കാണ് ലിങ്ക് തുറക്കുമ്പോള്‍ പ്രവേശിക്കാനാകുക.
ഗൂഗിളില്‍ 24news എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം ലഭിക്കുന്ന റിസള്‍ട്ട് twentyfournews.com എന്നാണ്. ഈ ലിങ്ക് വഴിയാണ് ട്വന്റിഫോര്‍ ന്യൂസ് ഓണ്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാനാകുക. മറ്റൊരു ഡൊമൈന്‍ വഴി ട്വന്റിഫോറിന്റെ പേരില്‍ നടക്കുന്നത് തീര്‍ത്തും വ്യാജപ്രാചാരണമാണ്.

Story Highlights : fake news, twenty four news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here