പുഴു ഒടിടി റിലീസിന്

പുഴു തിയേറ്ററിലിറങ്ങില്ലെന്ന് റിപ്പോർട്ട്. ഒടിടിയിലൂടെയാകും പ്രേക്ഷകരിലേക്ക് മമ്മൂട്ടി ചിത്രമായ പുഴു എത്തുക. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജ് അറിയിച്ചത്. ( puzhu ott release )
നവാഗതയായ റതീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് ‘പുഴു’. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. തന്റെ യൂട്യൂബ് ചാനലിലൂടെ ദുൽഖർ സൽമാൻ പങ്കുവച്ച ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നു.
Read Also : മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം; ‘പുഴു’ ടീസർ പുറത്ത്
ഉണ്ടയ്ക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ്- സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി ചിത്രമായ പേരൻപിൽ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതം. ആത്മീയ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കും.
Story Highlights : puzhu ott release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here