Advertisement

ഫോണിനും സ്വകാര്യതയ്ക്കും അപകടകരം; ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ഉടനടി തിരുത്തേണ്ട 6 സെറ്റിംഗ്‌സുകള്‍

January 17, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നന്നായി മനസിലാക്കുന്ന ഒരു സുഹൃത്തിനോടുള്ള ആത്മബന്ധമാണ് പലര്‍ക്കും സ്വന്തം ഫോണിനോട്. ഫോണ്‍ നമ്മളെ മനസിലാക്കി നമ്മുക്കായി ഒരു ‘പേഴ്‌സണലൈസ്ഡ്’ അനുഭവം കാഴ്ച വെയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളും. പക്ഷേ നമ്മളെ മനസിലാക്കാനായി നാം ഫോണിന് തുറന്നുകൊടുക്കുന്ന വഴികള്‍ സ്വകാര്യതയ്ക്കും ഫോണിന്റെ പ്രവര്‍ത്തനത്തിനും ദോഷകരമായാലോ? ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുന്ന ചില പ്രത്യേക സെറ്റിംഗ്‌സുകളായിരിക്കും പലപ്പോഴും വില്ലന്മാര്‍. ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന, ഉടനടി തന്നെ തിരുത്തേണ്ട ആറ് സെറ്റിംഗ്‌സുകള്‍ ഇതാ…

ആഡ് പേഴ്‌സണലൈസേഷന്‍

നമ്മള്‍ ഗൂഗിളിലോ ഷോപ്പിംഗ് വെബ്‌സൈറ്റുകളിലോ തിരയുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ പലയിടത്തായി പ്രത്യക്ഷപ്പെടുന്നതായി കാണാറില്ലേ? നാം തിരഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അധികമാകുമ്പോള്‍ അരോചകമാകാറുമുണ്ട്. ആഡ് പേഴ്‌സണലൈസേഷന്‍ സെറ്റിംഗ് ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നതാണ് ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് കാരണം. ഇത് ഒഴിവാക്കാനായി സെറ്റിംഗ്‌സിലേക്ക് പോയി ഗൂഗിള്‍ സെലക്റ്റ് ചെയ്ത് ആഡ്‌സ് എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യാം. പിന്നീട് തെളിയുന്ന ഓപ്റ്റ് ഔട്ട് ആഡ്‌സ് പേഴ്‌സണലൈസേഷന്‍ ടാപ്പ് ചെയ്യുന്നതോടെ പരസ്യങ്ങളും പ്രൊമോഷനുകളും കൊണ്ടുള്ള വലിയ തലവേദന ഒരുപരിധി വരെ ഒഴിവായിക്കിട്ടും.

Read Also : മൊബൈല്‍ ഫോണ്‍ നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കണ്ടെത്തുന്നത് എങ്ങനെ? ഫോണിലെ വിവരങ്ങള്‍ എങ്ങനെ ദൂരെനിന്ന് ലോക്ക് ചെയ്യാം

സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍ ഫ്രം ലോക്ക് സ്‌ക്രീന്‍

ആന്‍ഡ്രോയ്ഡ് 5.0യുടെ വരവോടെ ഉപയോക്താക്കള്‍ക്ക് ഫോണിന്റെ ലോക്ക് തുറക്കാതെ തന്നെ നോട്ടിഫിക്കേഷനുകള്‍ ചെക്ക് ചെയ്യാമെന്നായി. പലരും ഇതിനെ വലിയ സൗകര്യമായി തന്നെയാണ് വലയിരുത്തുന്നത്. എന്നാല്‍ ലോക്ക് തുറക്കാതെ സെന്‍സിറ്റീവ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാനാകുമെന്നത് സ്വകാര്യത കണക്കിലെടുക്കുമ്പോള്‍ വലിയ ആശങ്കയായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സന്ദര്‍ഭം ഒഴിവാക്കാനായി സെറ്റിംഗ്‌സിലെത്തി ആപ്പ്‌സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ സെലക്റ്റ് ചെയ്ത ശേഷം ടോഗ്ഗിള്‍ ഓഫ് സെന്‍സിറ്റീവ് നോട്ടിഫിക്കേഷന്‍ എന്ന് നല്‍കാവുന്നതാണ്.

ഓട്ടോമാറ്റിക് ആപ്പ് ഷോര്‍ട്ട്കട്ട്‌സ്

ഓരോ തവണ പ്ലേ സ്റ്റോറില്‍ നിന്നും പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഹോം സ്‌ക്രീനില്‍ പുതിയ ആപ്പിനായി ഷോര്‍ട്ട്കട്ടുകള്‍ നിര്‍മ്മിക്കപ്പെടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സൗകര്യപ്രദമാകുമെങ്കിലും എല്ലാ ആപ്പുകള്‍ക്കും ഹോം സ്‌ക്രീനില്‍ ഷോര്‍ട്ട്കട്ടുകള്‍ വേണമെന്ന് നമ്മുക്ക് നിര്‍ബന്ധമുണ്ടാകില്ല. ഈ സന്ദര്‍ഭം ഒഴിവാക്കുന്നതിനായി ഹോം സ്‌ക്രീനില്‍ ലോംഗ് ടാപ്പ് ചെയ്ത് ഹോം സെറ്റിംഗ്‌സിലേക്ക് പ്രവേശിച്ച് ടോഗിള്‍ ഓഫ് ആഡ് ഐകണ്‍ ടു ഹോം സ്‌ക്രീന്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്.

Read Also : വാട്സാപ്പിന് പകരക്കാരൻ; സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ആപ്പ് പെര്‍മിഷനുകള്‍

പുതിയതായി ഉപയോഗിക്കുന്ന ഓരോ ആന്‍ഡ്രോയ്ഡ് ആപ്പിന്റേയും സേവനം മെച്ചപ്പെടുത്തുന്നതായി നാം പെര്‍മിഷനുകള്‍ നല്‍കാറുണ്ട്. കോണ്‍ടാക്റ്റ്, ബ്ലൂടൂത്ത്, ലൊക്കേഷന്‍, കോണ്‍ടാക്ട്‌സ് മുതലായവ ഉപയോഗിക്കാനുള്ള പെര്‍മിഷനുകളാണ് സാധാരണഗതിയില്‍ നല്‍കാറുളളത്. ഇത്തരം പെര്‍മിഷനുകള്‍ അനുവദിക്കാതെ പല ആപ്പുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാനുമാകില്ല. എന്നാല്‍ ആപ്പുകള്‍ക്ക് സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഓട്ടോമാറ്റിക്കായി അനുവാദം ലഭിക്കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. സെറ്റിംഗ്‌സിലേക്ക് പോയി ആപ്പ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ ഓപ്ഷനിലെത്തി ആട്ടോമാറ്റിക്കായി നല്‍കിയ പെര്‍മിഷനുകള്‍ നമ്മുക്ക് പുനപരിശോധിക്കാവുന്നതാണ്.

ബാക്ഗ്രൗണ്ട് ഡാറ്റ യൂസേജ്


ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ അവയുടെ ഫീഡ്‌സര്‍ ലോഡ് ചെയ്യുന്നതിനായി പല സമയങ്ങളിലും നമ്മുടെ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമെന്ന് അറിയാമോ? ആപ്പ് ഉപയോഗിക്കുന്ന സമയത്തുള്ള പ്രകടനം മെച്ചപ്പെടുത്താനും സമയം ലാഭിക്കാനും വേണ്ടിയാണ് പലപ്പോഴും ബാക്ഡൗണ്‍ ഡാറ്റ ഉപയോഗിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഫോണിന്റെ പ്രകടനത്തിനെ ഇത് ദോഷകരമായി ബാധിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭം ഒഴിവാക്കാനായി ബാക്ഗ്രൗണ്ട് ഡാറ്റ ഉപയോഗത്തെ നമ്മുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. സെറ്റിംഗ്‌സിലേക്ക് പോയി ആപ്പസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ബാക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കേണ്ട ആപ്പ് സെലക്ട് ചെയ്ത് മൊബൈല്‍ ഡാറ്റ ആന്‍ഡ് വൈഫൈ സെലക്ട് ചെയ്ത ശേഷം നമ്മുക്ക് ഇത് നിയന്ത്രിക്കാനാകും.

വൈഫൈ, ബ്ലൂടൂത്ത് സ്‌കാനിംഗ്

നമ്മള്‍ അറിയാതെ ഫോണിന്റെ ബാറ്ററി ചാര്‍ജ് കവര്‍ന്നെടുക്കുന്ന നിരവധി വില്ലന്മാരുണ്ട് ആന്‍ഡ്രോയ്ഡ് സിസ്റ്റത്തില്‍. അതില്‍ പ്രധാനിയാണ് വൈഫൈ ആന്‍ഡ് ബ്ലൂടൂത്ത് സ്‌കാനിംഗ്. ഇത്തരം സെറ്റിംഗ്‌സുകള്‍ എനേബിള്‍ ആയിരിക്കുമ്പോള്‍ ഇവ നിരന്തരം തൊട്ടടുത്തുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ഷനുകള്‍ക്കായി തിരഞ്ഞുകൊണ്ടിരിക്കും. ഈ സന്ദര്‍ഭം ഒഴിവാക്കുന്നതിനായി സെറ്റിംഗ്‌സിലേക്ക് പ്രവേശിച്ച് ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇതില്‍ നിന്നും ബ്ലൂ ടൂത്ത് സ്‌കാനിംഗ്, വൈഫൈ സ്‌കാനിംഗ് ഓപ്ഷനുകള്‍ തെരഞ്ഞെടുത്ത് എളുപ്പത്തില്‍ ഇവ ഡിസേബിള്‍ ചെയ്യാവുന്നതാണ്.

Story Highlights : six android settings you should change right now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement