ഉയര്‍ന്ന് പൊങ്ങി പറവയെപ്പോലെ; ‘പറക്കും മാനിനെ’ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; വീഡിയോ

ഈ അടുത്ത് ഏറ്റവും വിസ്മയിപ്പിച്ച ഹൈ ജംപ് താരം ആരാണെന്ന ചോദ്യത്തിന് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയ്ക്ക് ഒരു ഉത്തരമേയുള്ളൂ. വര്‍ഷങ്ങളായി നമ്മുടെ നാവിന്‍ തുമ്പത്തെത്തുന്ന ഒരു ഹൈ ജംപ് താരങ്ങളുടെയും പേരല്ല. മറിച്ച് ഒരു അത്ഭുത മാനിന്റെ പേരാകും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരേ സ്വരത്തില്‍ പറയുക. വായുവില്‍ നിന്നും ഏഴടി ഉയരത്തില്‍ കുതിച്ചുപൊങ്ങി റോഡ് മുറിച്ചുകടന്ന ഒരു മാനാണ് ലക്ഷങ്ങളെ വിസ്മയിപ്പിച്ചത്. എങ്ങുനിന്നോ ശരവേഗത്തില്‍ പാഞ്ഞുവന്ന് സര്‍വ്വ ശക്തിയമെടുത്ത് വായുവിലേക്കുര്‍ന്ന് പക്ഷിയെപ്പോലെ മാന്‍ പറന്നുയരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തരംഗമാകുകയായിരുന്നു.
മധ്യപ്രദേശ് ഡിയര്‍ വൈറല്‍ വീഡിയോ എന്ന ടാഗില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന പറക്കും മാനിന്റെ വീഡിയോ വൈല്‍ഡ് ലെന്‍സ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വൈറലാകുന്നത്. കാടിന് കുറുകെയുള്ള റോഡിനുമുകളിലൂടെ ഏഴടിയ്ക്ക് മേല്‍ ഉയരത്തില്‍ മാന്‍ കുതിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും വിശ്വസിക്കാനാകാത്ത വിധത്തില്‍ അപൂര്‍വ്വവും മനോഹരവുമാണ് ടൂറിസ്റ്റുകള്‍ പകര്‍ത്തിയ ഈ വീഡിയോ. മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുകയായിരുന്നു.
Read Also : ഫോണിനും സ്വകാര്യതയ്ക്കും അപകടകരം; ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ഉടനടി തിരുത്തേണ്ട 6 സെറ്റിംഗ്‌സുകള്‍
അവിശ്വസനീയമായി വായുവില്‍ കുതറി വീണ്ടും വീണ്ടും ഉയരത്തിലേക്ക് കുതിച്ച മാന്‍ വളരെ കൂളായി റോഡിനപ്പുറം ലാന്‍ഡ് ചെയ്തതാണ് നെറ്റിസണ്‍സിനെ കൂടുതല്‍ വിസ്മയിപ്പിച്ചത്. മാനിന്റെ ഹൈജംപ് പ്രകടനം ലൈവായി കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന ഒരു സഞ്ചാരിയേയും വീഡിയോയില്‍ കാണാം. ഈ വീഡിയോ പകര്‍ത്തിയ സഞ്ചാരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Story Highlights : video of high jumping deer goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here