ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ എമ്മ റാഡുക്കാനുവിന് തകർപ്പൻ ജയം

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ ആധികാരിക ജയവുമായി ബ്രിട്ടൺ യുവതാരം എമ്മ റാഡുക്കാനു. ആദ്യ റൗണ്ടിൽ അമേരിക്കയുടെ സ്ലൊഏൻ സ്റ്റീഫൻസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് എമ്മ തകർത്തത്. സ്കോർ 6-0, 2-6, 6-1. 19കാരിയായ എമ്മ യുഎസ് ഓപ്പൺ കിരീടനേട്ടത്തിനു ശേഷം രണ്ട് മത്സരങ്ങളേ വിജയിച്ചിരുന്നുള്ളൂ.
ഫൈനലിൽ കനേഡിയൻ താരം ലൈന ആനി ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് എമ്മ അമേരിക്കൻ ഓപ്പൺ നേടിയത്. സ്‌കോർ 6-4, 6-3. ടൂർണമെന്റിൽ ഒരു കിരീടം പോലും നഷ്ടപ്പെടുത്താതെയായിരുന്നു എമ്മയുടെ കിരീടനേട്ടം.
യോഗ്യതാ മത്സരം കളിച്ച് ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് എമ്മ കുറിച്ചത്. യോഗ്യതാ മത്സരം കളിച്ച് ഗ്രാൻഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും നേരത്തെ എമ്മ സ്ഥാപിച്ചിരുന്നു.
ആദ്യ 100 റാങ്കിനു പുറത്തു നിന്ന് യോഗ്യതാ മത്സരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ. 44 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്നത്.
Story Highlights : Emma Raducanu Win Australian Open Debut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here