Advertisement

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ആദ്യ വനിതാ റഫറി; ചരിത്രം കുറിച്ച് സലീമ മുകൻസാങ

January 19, 2022
Google News 2 minutes Read
salima mukansanga referee africa

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ആദ്യ വനിതാ റഫറിയെന്ന റെക്കോർഡുമായി 35കാരി സലീമ മുകൻസാങ. ഇന്നലെ നടന്ന സിംബാബ്‌വെ-ഗിനിയ മത്സരമാണ് റുവാണ്ടക്കാരിയായ സലീമ നിയന്ത്രിച്ചത്. മത്സരത്തിൽ സിംബാബ്‌വെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. മികച്ച രീതിയിൽ മത്സരം നിയന്ത്രിച്ച സലീമ ചില കടുത്ത തീരുമാനങ്ങളും എടുത്തു. (salima mukansanga referee africa)

ഫിഫ ദി ബെസ്റ്റ് അവാർഡ് ലെവൻഡോവ്സ്കിക്ക്; അലക്സിയെ പ്യൂട്ടെല്ലാസ് മികച്ച വനിത താരം

പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ മെസിയേയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫ ആസ്ഥാനമായ സൂറിച്ചിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പിൽ എല്ലാ വോട്ടിൻറെയും അടിസ്ഥാനത്തിൽ 48 പൊയൻറോടെയാണ് ലെവൻറോവസ്കി അവാർഡ് നേടിയത്. ഫാൻസ് വോട്ടിൽ മെസി മുന്നിൽ എത്തിയെങ്കിലും ദേശീയ കോച്ചുമാർ, ക്യാപ്റ്റന്മാർ, മീഡിയോ വോട്ടുകളിൽ ലെവൻറോവസ്കി മുന്നിലെത്തി.

Read Also : ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ

സ്പാനീഷ് താരം അലക്സിയെ പ്യൂട്ടെല്ലാസാണ് മികച്ച വനിത ഫുട്ബോളർ. ഫിഫ അവാർഡ് നേടുന്ന ആദ്യ സ്പാനീഷ് താരം കൂടിയാണ് അലക്സിയെ. മികച്ച ഗോൾകീപ്പർ അവാർഡ് ചെൽസി ഗോൾകീപ്പർ എഡ്വോർഡ് മെൻറി നേടി. ചില താരവും ഒളിംപിക് ലിയോൺ ഗോൾകീപ്പറുമായ ക്രിസ്റ്റിന എൻറലർക്കാണ് ഈ വിഭാഗത്തിലെ വനിത അവാർഡ്. ചെൽസി കോച്ച് തോമസ് ടുഷേൽ ആണ് ഫിഫ മികച്ച കോച്ച് അവാർഡ് നേടിയത്.

ഫിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ കനേഡിയൻ താരവും ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോററുമായ ക്രിസ്റ്റീൻ സിൻക്ലെയറിന് പ്രത്യേക അംഗീകാരത്തോടെയാണ് ഇവന്റ് ആരംഭിച്ചത്. പുരുഷ അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും സ്‌കോറിംഗ് റെക്കോർഡ് സ്ഥാപിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രത്യേക അവാർഡ് നൽകി ചടങ്ങ് അവസാനിച്ചു.

2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. 2020 ഒക്ടോബർ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോർട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്.

Story Highlights : salima mukansanga referee africa cup of nations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here