മുസാഫർനഗറിന്റെ കണ്ണീരായി ‘ക്യാൻസർ നദി’; ഇത്തവണ വോട്ടിംഗ് ബഹിഷ്‌കരിക്കുമെന്ന് മുസാഫർനഗർ നിവാസികൾ

സുനിൽ ശർമയ്ക്ക് ഒരു വർഷത്തിനിടെ നഷ്ടപ്പെട്ടത് തന്റെ അമ്മയേയും അച്ഛനേയുമാണ്. 2015-16 ലായിരുന്നു സുനിലിനെ അനാഥനാക്കി ഇരവരും ക്യാൻസർ പിടിയിലമർന്ന് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. ഈ ആഘാതത്തിൽ നിന്ന് മുക്തനാകും മുമ്പേ മറ്റൊരു ദുരന്തം സുനിലിനെ തേടിയെത്തി. അച്ഛന്റേയും അമ്മയുടേയും ജീവനെടുത്ത അതേ ക്യാൻസർ തന്നെയും തേടിയെത്തിയിരിക്കുന്നു. ഇത് സുനിലിന്റെ മാത്രം കഥയല്ല…ഉത്തർ പ്രദേശിലെ മുസാഫർ നഗറിലെ കറുത്ത നദിക്കരയിൽ താമസിക്കുന്ന 80 ഗ്രാമങ്ങളിലേയും ജനങ്ങളുടെ ദുരിതകഥയാണ്. ( kali nadi black river uttar pradesh )
മുസാഫർനഗറിലെ ‘കറുത്ത നദി’യിലൂടെ ( ഹിന്ദിയിൽ കാലി നദി) ഒഴികിയെത്തുന്ന ജലം ക്യാൻസറിന് വഴിവക്കുന്ന നിരവധി വിഷപദാർത്ഥങ്ങളാണ് ഇവിടെയുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ നദിയിലെ വെള്ളം കുടിച്ച മൃഗങ്ങളെല്ലാം ഒരു രാത്രി കഴിയും മുമ്പ് പിടിഞ്ഞ് ചത്തിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകളായ വിഷമയമായ കാലി നദിയുടെ സമീപത്ത് താമസിക്കുന്ന ഗ്രാമവാസികളെല്ലാം വിവിധ തരം ക്യാൻസറിന്റേയും, കരൾ, ത്വക്ക് രോഗങ്ങളുടേയും അടിമയാണ്.
Read Also : യുപിയിൽ ശതാബ്ദി വോട്ടർമാരായി 39,000 ൽ അധികം പേർ !
അപ്പർ ശിവാലിക്‌സിൽ നിന്ന് തുടങ്ങുന്ന നദി മുസാഫർനഗർ എത്തുന്നത് വരെ തെളിഞ്ഞ് നിൽക്കും. എന്നാൽ നഗരം പിന്നിടുന്നതോടെ നദിയുടെ സ്വഭാവം മാറും. പ്രദേശത്തെ കമ്പനികളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷമയമായ വസ്തുക്കളാണ് നദിയെ ‘ക്യാൻസർ നദി’യാക്കുന്നത്.
Read Also : യുപി തെരഞ്ഞെടുപ്പ്: ഇത്തവണ അയോധ്യയല്ല ബിജെപിയുടെ തുറുപ്പുചീട്ട്
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഇഞ്ചൗഡ, മോമൻ, രത്തൻപുരി, ഫരീദ്പൂർ, ഭൻവാര, ജീവ്‌ന, മോർകുക, അംബർപുർ എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾ പലതവണ ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചുവെങ്കിലും അവഗണനയാണ് മറുപടിയായി ലഭിച്ചത്. തങ്ങളുടെ ജീവന് പുല്ല് വില പോലും കൽപ്പിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്കും അതേ നാണയ്തതിൽ മറുപടി കൊടുക്കുകയാണ് ഈ പ്രദേശവാസികൾ. ഫെബ്രുവരി 10ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ഈ ഗ്രാമവാസികൾ പോളിംഗ് ബൂത്തിലെത്തില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
Story Highlights: kali nadi black river uttar pradesh, uttar pradesh election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here