Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21/01/22)

January 21, 2022
Google News 2 minutes Read

കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം; ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി

നടന്‍ ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉള്‍പ്പെടുത്തിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണായക നീക്കം

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നേമുക്കാല്‍ ലക്ഷം കടന്ന് പ്രതിദിന കൊവിഡ്; വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് ഡല്‍ഹി

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ നിന്ന് 9 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. അമേരിക്കയ്ക്ക് ശേഷം കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട; രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.( covid kerala new guidlines )

കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാർക്ക് മാത്രമല്ല; സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച്: കോടിയേരി

സി പി ഐ എം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സി പി ഐ എം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സി പി ഐ എം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു.

മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. (marakkar arabikkadalinte simham oscar)

സില്‍വര്‍ ലൈന്‍- സാമൂഹികാഘാത പഠനത്തിന് കണ്ണൂരില്‍ തുടക്കം

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളിയിലാണ് സര്‍വേ തുടങ്ങിയത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവര ശേഖരണം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here