Advertisement

എന്താണ് രവീന്ദ്രൻ പട്ടയം? [24 Explainer]

January 21, 2022
Google News 2 minutes Read

1999ൽ ഇകെ നായനാർ അധികാരത്തിലിരിക്കുന്ന സമയം. കെ ഇസ്മയിൽ ആയിരുന്നു അന്നത്തെ റവന്യൂ മന്ത്രി. ഇടുക്കി ദേവികുളത്ത് ഒരു പട്ടയവിതരണം നടന്നു. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എംഐ രവീന്ദ്രനാണ് പട്ടയങ്ങൾ പതിച്ചുനൽകിയത്. 530 പട്ടയങ്ങൾ അന്ന് വിതരണം ചെയ്തു. 4251 ഹെക്ടർ ഭൂമിയായിരുന്നു അത്. എന്നാൽ, ഭൂമി പതിവ് ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം പട്ടയങ്ങൾ പതിച്ചുനൽകി എന്ന് ആരോപണം ഉയർന്നു. അതോടെ പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.

മൂന്നാറിൽ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007ൽ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ കയേറ്റം പരിശോധിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചു. കെ സുരേഷ്‌ കുമാർ ഐഎഎസ്‌, ഋഷിരാജ്‌ സിങ്‌ ഐപിഎസ്‌, രാജു നാരായണസ്വാമി ഐഎഎസ്‌ എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്‌. രവീന്ദ്രന് പട്ടയം നൽകാൻ അധികാരമില്ലെന്ന് സുരേഷ് കുമാർ വാദിച്ചു. ഇതോടെ വൻകിട കമ്പനികൾ അടക്കമുള്ളവരുടെ പട്ടയങ്ങൾ വീണ്ടും ചർച്ചയായി. സാങ്കേതികത്വത്തിൻ്റെ പേരിൽ പട്ടയം നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചു. ഇതോടെ വിഷയം താത്കാലികമായി കെട്ടടങ്ങി.

പിന്നീട് കഴിഞ്ഞ ദിവസം പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതോടെ ഇവ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 530 പട്ടയങ്ങളും റദ്ദാക്കപ്പെടും. 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

Story Highlights : what is ravindran pattayam explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here