പട്ടയവിവാദം; കെ.കെ ശിവരാമന്റെ പരസ്യപ്രസ്താവനയിൽ സിപിഐ എം വിശദീകരണം തേടും

രവീന്ദ്രൻ പട്ടയ വിഷയത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് വിശദീകരണം തേടാൻ തീരുമാനിച്ച് സി പി ഐ എം സംസ്ഥാന നേതൃത്വം. പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി. ഭൂവുടമകള്‍ക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. അടുത്ത സംസ്ഥാന നിര്‍വാഹകസമിതി ശിവരാമന് നോട്ടിസ് നൽകും.
സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ പിന്‍തുണയ്ക്കേണ്ട സി പി ഐ എം ജില്ലാ സെക്രട്ടറി അതിനെ എതിര്‍ത്തു പറഞ്ഞതാണ് തീരുമാനം വിവാദത്തിലാക്കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്. സി പി ഐ എം റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനം ഉന്നയിച്ചതില്‍ സി പി ഐ എം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റവന്യൂമന്ത്രിയോടോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു ശിവരാമന്‍റെ വിമര്‍ശനം.
അതേസമയം പട്ടയങ്ങൾ റദ്ദാക്കിയ നടപടി സി പി ഐ എം- സി പി ഐ കുടിപ്പകയുടെ ഭാഗമെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ പ്രതികരിച്ചു. തന്നെ വ്യാജനാക്കിയത് വി എസ് അച്യുതാനന്ദനാണ്. മൂന്നാറിലെ രണ്ട് പാർട്ടി ഓഫീസുകൾക്കും പട്ടയം നൽകിയത് താനാണ്. വ്യാജപട്ടയമെന്ന് പറയുന്നതിന് മുൻപ് നിയമപരമായി അന്വേഷണം നടത്തണം. എല്ലാ പട്ടയങ്ങളും അനുവദിച്ച് നൽകിയത് നിയമാനുസൃതമായിയാണ് . സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം ഐ രവീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also : ‘ലക്ഷ്യം എംഎം മണിയെങ്കിൽ ധൈര്യമുണ്ടെങ്കിൽ നടപ്പാക്കൂ’; റവന്യൂ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് എംഐ രവീന്ദ്രൻ
അതിനിടെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമാക്കുകകായാണ്. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.
Story Highlights : CPI (M) seek explanation KK Sivaraman’s public statement-pattayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here