Advertisement

ഗോവയിൽ 40 സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; തൃണമൂൽ കോൺഗ്രസ്സും ആംആദ്‌മിയും ഭീഷണിയല്ല; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വന്റിഫോറിനോട്

January 22, 2022
Google News 1 minute Read

ഗോവയിൽ 40 സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വന്റിഫോറിനോട്. പാർട്ടി വിടാനൊരുങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരും. ഉത്പാൽ പരീക്കറുമായും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത് പര്‍സേക്കറുമായും ദേവേന്ദ്ര ഫട്‌നവിസ്‌ സംസാരിക്കും. തൃണമൂൽ കോൺഗ്രസ്സും ആംആദ്‌മി പാർട്ടിയും ബിജെപിക്ക് ഭീഷണിയല്ലെന്നും പ്രമോദ് സാവന്ത് ട്വന്റിഫോറിനോട് പറഞ്ഞു.

22ലധികം സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന് സാധിക്കുമെന്ന് ഉറപ്പാണ്. നിരവധി വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബി ജെ പി സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷമായി ബി ജെ പിയാണ് ഗോവ ഭരിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിഭക്ഷം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ അംഗങ്ങളെ ചാടിച്ചാണ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഗോവ തെരഞ്ഞെടുപ്പ്; ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

കൂടാതെ ഗോവ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പാല്‍ പരീക്കര്‍ ബിജെപി വിട്ടു. അദ്ദേഹത്തിന് നേരത്തെ നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപിക്ക് വലിയ തിരിച്ചടിയാണിത്. ഉത്പാലിനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. പിതാവ് മനോഹര്‍ പരീക്കറിന്റെ പനാജി സീറ്റ് നല്‍കാനാവില്ലെന്ന് നേരത്തെ ബിജെപി ഉത്പലിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇതേ സീറ്റില്‍ നിന്ന് ബിജെപിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് ഒരു നിലപാട് എടുക്കാന്‍ സമയമായെന്ന് ഉത്പാല്‍ പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടേയ്ക്കും. മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മുന്‍ മുഖ്യമന്ത്രിയുടെ വിമത നീക്കം. മാന്‍ഡറിമ്മില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also : ഗോവ തെരഞ്ഞെടുപ്പ്; ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

തുടര്‍ നീക്കങ്ങളുടെ ഭാഗമായി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അനുഭാവികളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോവയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോവയില്‍ ബിജെപിക്ക് ഉള്ളില്‍ പ്രതിസന്ധി രൂക്ഷമായത്.

നേരത്തെ ബിജെപി എംഎല്‍എ വില്‍ഫ്രെഡ് ഡി സാ പാര്‍ട്ടി വിട്ടിരുന്നു. ഇദ്ദേഹവും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിചിട്ടുണ്ട്. 2019ല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ 10 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നയാളാണ് വില്‍ഫ്രെഡ് ഡി സാ. ഇദ്ദേഹം ഉള്‍പ്പെടെ ഒന്നര മാസത്തിനുള്ളില്‍ ബിജെപി വിടുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നാലാമത്തെ എംഎല്‍എ കൂടിയായിരുന്നു ഇദ്ദേഹം.

ഗോവയിലെ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പട്ടിക പ്രകാരം നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വിലിമിലും ഉപമുഖ്യമന്ത്രി മനോഹര്‍ അജ്ഗാവ്ങ്കര്‍ മഡ്ഗാവിലും മത്സരിക്കും. നിലവിലെ പട്ടികയിലെ മന്ത്രിമാരില്‍ 2 പേര്‍ ഒഴികെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്.

Story Highlights : goa-cm-pramod-sawanth-response-goa elections 2022-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here