Advertisement

സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായി എംഎം വർ​ഗീസ് തുടരും; ടി. ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

January 22, 2022
Google News 1 minute Read
mm varghese reelected thrissur cpim

സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായി എംഎം വർ​ഗീസ് തുടരും. ടി. ശശിധരനെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിഭാ​ഗീയതയുടെ പേരിൽ 12 വർഷം മുൻപ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ശശിധരൻ. ബാബു എം പാലിശേരിയെ ഒഴിവാക്കി. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കോടതി ശിക്ഷിച്ച എം ബാലാജി ജില്ലാ കമ്മിറ്റിയിലുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു ശശിധരൻ. ബാബു എം പല്ലിശ്ശേരിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

നാൽപ്പത്തിനാല് അം​ഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്. കെ.വി നഫീസ, ടി.കെ. വാസു, പി.കെ ചന്ദ്രശേഖരൻ എന്നിവർ പുതുതായി ജില്ലാ സെക്രട്ടറിയേറ്റിൽ ഇടംനേടി.

Read Also : വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

അതേസമയം, തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നിരുന്നു. പൊലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പിൽ ജില്ല നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളർച്ചയിൽ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയർന്നു.

Story Highlights : mm varghese reelected thrissur cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here