Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22/01/22)

January 22, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടയങ്ങൾ റദ്ദാക്കിയ നടപടി സിപി ഐഎം- സിപിഐ കുടിപ്പക; മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ

പട്ടയങ്ങൾ റദ്ദാക്കിയ നടപടി സി പി ഐ എം- സി പി ഐ കുടിപ്പകയുടെ ഭാഗമെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ. തന്നെ വ്യാജനാക്കിയത് വി എസ് അച്യുതാനന്ദനാണ്. മൂന്നാറിലെ രണ്ട് പാർട്ടി ഓഫീസുകൾക്കും പട്ടയം നൽകിയത് താനാണ്. വ്യാജപട്ടയമെന്ന് പറയുന്നതിന് മുൻപ് നിയമപരമായി അന്വേഷണം നടത്തണം. എല്ലാ പട്ടയങ്ങളും അനുവദിച്ച് നൽകിയത് നിയമാനുസൃതമായിയാണ് . സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം ഐ രവീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; ടിപിആർ ഉയർന്ന നിരക്കിൽ, നാളെ അവശ്യ സർവീസ് മാത്രം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്‌മെന്റ സംവിധാനം ഏർപ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെ; യോഗത്തിന്റെ മിനുട്സ് ട്വന്റിഫോറിന്

രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെയെന്ന് രേഖകൾ. 2019 ജൂൺ 17 ലെ ഉന്നതതല യോഗത്തിന്റെ മിനുട്സ് ട്വന്റിഫോറിന് ലഭിച്ചു. പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. നൽകിയ പട്ടയങ്ങൾ പ്രത്യേകം പരിശോധിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് അഞ്ചംഗ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.അനര്‍ഹരായവരുടെ പട്ടയം റദ്ദാക്കും. അര്‍ഹര്‍ക്ക് പുതിയ പട്ടയം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതികൾ എന്തും വളച്ചൊടിക്കാൻ പ്രാപ്തരെന്ന് പ്രോസിക്യൂഷൻ

ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നിലവിലുള്ള തെളിവുകൾ പര്യാപ്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന് ദിലീപിന്റെ കസ്റ്റഡി ആവശ്യമെന്ന് കരുതുന്നല്ലെന്നും കോടതി പറഞ്ഞു. 2017 ൽ ഗൂഢാലോചന നടന്നതായിപറയുന്നു, എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചില്ലലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന വാർത്ത തള്ളി പ്രിയങ്ക ഗാന്ധി. യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയാറാണെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.

കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല; സർക്കാർ ഉത്തരവ്

കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഇനിമുതൽ പ്രത്യേക അവധിയില്ല. സ്വയം നിരീക്ഷണം നടത്തണം, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഓഫീസിൽ പാലിക്കണം. രോഗലക്ഷണമുണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു

എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൊവിഡ്മുക്തി നേടി മൂന്ന് മാസത്തിന് ശേഷം; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

മുന്‍കരുതല്‍ ഡോസ് ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളും രോഗമുക്തിയ്ക്ക് ശേഷം മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞ് മതിയെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദഗ്ധ സംഘത്തിന്റെ ഉപദേശ പ്രകാരമാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ മൂന്ന് മാസത്തിനുശേഷം നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നു. പൊലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളർച്ചയിൽ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയർന്നു. (thrissur cpim district meet)

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement