അണ്ടർ 19 ലോകകപ്പ്: ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ. അമ്പത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്ത ഇന്ത്യയ്‌ക്കെതിരെ 79 റൺസെടുക്കാൻ മാത്രമേ ഉഗാണ്ടയ്ക്കായുള്ളൂ. 19.4 ഓവറിൽ ടീമിന്റെ ഒമ്പതു വിക്കറ്റും നഷ്ടമായി. ഇടതുകൈക്ക് പരുക്കേറ്റതിനാൽ ഒരാൾ ബാറ്റിങ്ങിനിറങ്ങിയില്ല.
Read Also : നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ
രാജ് ബവ, അൻകൃഷ് രഘുവൻഷി എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ബവ 108 പന്തിൽ നിന്ന് 162 റൺസെടുത്തു. രഘുവൻഷി 120 പന്തിൽ നിന്ന് 144 റൺസും. മറ്റു ബാറ്റ്‌സ്മാന്മാർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേഷ് ബാന 22 റൺസെടുത്തു. ഉഗാണ്ടൻ ബൗളർമാരിൽ ക്രിസ്റ്റഫർ കിഗേഡ മൂന്നു വിക്കറ്റു വീഴ്ത്തി.
Story Highlights : bawa-raghuvanshi-sindhu-star-in-inds-record-win-over-uga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here