Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25/01/22)

January 25, 2022
Google News 2 minutes Read

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.

ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ഇന്ന് അവസാന ദിനം

ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചു സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക. ( dileep interrogation third day )

മൊഴിയായി നൽകുന്നത് പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾ; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിൽ പ്രതികൾ ആസൂത്രിതമായി കളവ് പറയുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് പ്രതികൾ മൊഴിയായി നൽകുന്നത്. ഗൂഢാലോചന തുറന്നു പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികൾ സമ്മർദ്ദത്തിലാക്കിയെന്നും പൊലീസ് വിശദീകരിച്ചു.

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ. വിവാദഭേതഗതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു

പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് പുരസ്കാരം

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് ഇത്തവണ പുരസ്കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളാ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്; കേസുകൾ 3 ലക്ഷത്തിൽ താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 50,190 കേസുകളുടെ കുറവാണ് ഉണ്ടായത്. തുടർച്ചയായി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിൽ താഴെ ആകുന്നത്. ടിപിആർ 15.52 ശതമാനമായി കുറഞ്ഞു. അതേസമയം മരണസംഖ്യ 614 ആയി ഉയർന്നു. ആക്ടീവ് കേസുകൾ 22 ലക്ഷത്തിന് മുകളിൽ തുടരുകയാണ്. ( india covid cases update )

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here