ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: അവശേഷിക്കുന്ന 9 മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകള്‍ റിതു ഭൂഷന്‍ ഖണ്ഡൂരിയുടെ പേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഇവര്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക.
ശൈല റാണി റാവത്താണ് കേദാര്‍നാഥ് നിന്നും മത്സരിക്കുക. ജബാറെറയില്‍ നിന്നും രാജ്പാല്‍ സിങ് മത്സരിക്കും. പിരന്‍കലിയാറില്‍ നിന്നും ജനവിധി തേടുന്നത് മുനീഷ് സൈനിയാണ്. പ്രമോദ് നൈനിവാളിനെയാണ് റാണിഘട്ടില്‍ നിന്നും മത്സരിപ്പിക്കുന്നത്. മോഹന്‍ സിങ് മെഹ്‌റ ജഗേശ്വരില്‍ നിന്നും ജനവിധി തേടും. ലാല്‍കുവയില്‍ മോഹന്‍ സിങ് ബിഷ്ടാണ് സ്ഥാനാര്‍ഥി. ഹല്‍ദ്വാനിയില്‍ നിന്നും ജോഗേന്ദ്രപാല്‍ സിങും രുദ്രാപുരില്‍ നിന്നും ശിവ് അറോറയും മത്സരരംഗത്തുണ്ട്.
Read Also : ‘ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല’; വിവാദത്തെ കുപ്രചരണമെന്ന് തള്ളി ഗുലാം നബി ആസാദ്
അതേസമയം ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്. ബിജെപി വിട്ടെത്തിയ ഹരക് സിംഗ് റാവത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സമവായമായില്ല. ശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും ഹരക് സിംഗ് റാവത്തിന്റെ പേരില്ലെങ്കില്‍ അദ്ദേഹം ഇലക്ട്രോള്‍ രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങള്‍ ഹരക് സിംഗിന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിലും ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന്റെ കാര്യത്തിലും അതീവ നിര്‍ണായകമാകും.
2016 ല്‍ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയിലേക്ക് പ്രവേശിച്ച ഹരക് തിരിച്ചെത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അതൃപ്തി ശക്തമായിതന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടിത്തരുമെന്നാണ് റാവത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്വന്തക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് ഹരക് റാവത്ത് ബിജെപിയുമായി അകലുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് റാവത്തിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസിന് മുന്നില്‍ വിലങ്ങുതടികള്‍ ഏറെയുണ്ട്.
Story Highlights : bjp declares 9 more candidates for uttarakhand election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here