Advertisement

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല…

January 26, 2022
Google News 2 minutes Read
indian constitution

‘നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍ ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാര, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്’……

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുടെ ചരിത്രം സ്വാതന്ത്ര സമര പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രം കൂടിയാണ്. വീര സമരനായകരുടെ രക്തത്തിന്റെയും ത്യാഗത്തിന്റെയും ഗന്ധമുണ്ട് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രത്തിന്.

വൈദേശിക ആധിപത്യത്തിന് വിരാമമിട്ട് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് അടുക്കുമ്പോള്‍ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന എന്ന ഉദേശത്തോടെ 1946ലാണ് ഭരണഘടന നിയമനിര്‍മാണ സഭ അഥവാ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി രൂപം കൊള്ളുന്നത്. പ്രവിശ്യകളെ പ്രതിനിധീകരിച്ച് 292 പേരും, നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 പേരും മറ്റ് നാല് പേരുമടക്കം 389 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 1946 ഡിസംബര്‍ 9ന് ഭരണഘടന നിയമ നിര്‍മാണ സഭ ആദ്യ യോഗം ചേര്‍ന്നു, ആകെ 207 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ 9 വനിതകള്‍. ഡിംസബര്‍ 23 വരെ നടന്ന സമ്മേളനത്തില്‍ ആചാര്യ കൃപലാനിയുടേതായിരുന്നു ആദ്യ പ്രസംഗം.

ഡ്രാഫ്റ്റിങ് കമ്മിറ്റി

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം 1947 ഓഗസ്റ്റ് 29 ന് അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്നഡോ.ബി.ആര്‍.അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണ ഘടന കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയില്‍ അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, മുന്‍ഷി കെഎം, എന്‍ ഗോപാലസ്വാമി, മുഹമ്മദ് സാധുല്ല , ബിഎല്‍ മിട്ടര്‍, ടിപി ഖൈതാന്‍ എന്നിവര്‍. ഇന്ത്യന്‍ ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കൃത്യം രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം വേണ്ടി വന്നു. 165 ദിവസങ്ങളോളം നീണ്ട ചര്‍ച്ചകളായിരുന്നു സഭയില്‍ നടന്നത്. അഭിപ്രായങ്ങള്‍, ഭിന്നതകള്‍, ആശയക്കുഴപ്പങ്ങള്‍ എന്നിവക്കെല്ലാം സഭ സാക്ഷ്യം വഹിച്ചു.

Read Also : ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഭരണഘടനയുടെ ആദ്യപകര്‍പ്പ്1948 അംബേദ്കര്‍ ന്റെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റി ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു. അവസാനം 1949 നവംബര്‍ 26-ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, ചെയ്തു. ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങള്‍ ഒപ്പുവക്കുന്നത്1950 ജനുവരി 24നാണ്. തുടര്‍ന്ന് ഭരണഘടനാ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അങ്ങനെ 1950 ജനുവരി 26 ന് ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന നിലവില്‍ വന്നു.

Story Highlights : indian constitution, Dr. BR Ambedkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here