Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (26-1-22)

January 26, 2022
1 minute Read
todays headlines (26-1-22)
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അട്ടപ്പാടി മധു കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഗൂഡാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും

ഗൂഡാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച് സംഘം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 

എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷം; സൈനിക ശക്തി വിളിച്ചോതി പരേഡ്

ജനാധിപത്യ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡിന് വർണാഭമായ തുടക്കമാണ് നടന്നത്. 

ലോകായുക്ത ഭേദഗതി; ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ല; കാനം രാജേന്ദ്രൻ

ലോകായുക്ത ഭേദഗതിയിൽ ആവശ്യമായ ചർച്ച എൽ ഡി എഫിൽ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു.

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; മലയാളത്തിൽ ആശംസകൾ നേർന്ന് കേരള ഗവർണർ

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഗൂഢാലോചന കേസിൽ പ്രതികൾ ഫോണുകൾ ഇന്ന് കൈമാറില്ല

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനിടെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് ലംഘിച്ചുവെന്നുമാണ് ആരോപണം

ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. 

പത്മ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ; പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനം

പത്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു.

Story Highlights : todays headlines (26-1-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement