പഞ്ചാബ് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ചന്നിയുടെ സഹോദരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ സഹോദരൻ ഡോ മനോഹർ സിംഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബസ്സി പഠാനയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എം.എൽ.എ ഗുർപ്രീത് സിംഗ് ജി.പിക്കെതിരെ മനോഹർ സിംഗ് മത്സരിക്കും. കോൺഗ്രസ് സീറ്റ് നൽകാൻ വിസമ്മതിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ മനോഹർ സിംഗ് തീരുമാനിച്ചത്.
ഗുർപ്രീത് സിംഗ് ജിപിക്ക് സീറ്റ് നൽകാനുള്ള കോൺഗ്രസിന്റെ തീരുമാനം നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്ന് മുഖ്യമന്ത്രി ചന്നിയുടെ സഹോദരൻ വിശേഷിപ്പിച്ചു, സിറ്റിംഗ് എംഎൽഎ കഴിവുകെട്ടവനും കാര്യക്ഷമതയില്ലാത്തവനുമാണെന്നും അദ്ദേഹം ആരോപിച്ചു. പിന്നോട്ട് പോകുന്ന പ്രശ്നമില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബസ്സി പഠാന മേഖലയിലെ പല പ്രമുഖരും സ്വതന്ത്രനായി പോരാടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നത് ഞാൻ പിന്തുടരുമെന്നും മനോഹർ സിംഗ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഖരാർ സിവിൽ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ മനോഹർ സിംഗ് രാജിവച്ചിരുന്നു. അദ്ദേഹം എംബിബിഎസും എംഡിയും ചെയ്തിട്ടുണ്ട്. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നിയമവും പഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു ബസ്സി പഠാന മണ്ഡലത്തിൽ ഗുർപ്രീത് സിംഗ് ജിപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു.
Story Highlights : cm-charanjit-singh-channi-brother-filed-his-nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here