മലയാളത്തെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് സാരി സമ്മാനിച്ച് ഫ്ളവേഴ്സ്

ഫ്ലവേഴ്സ് ഒരുകോടി പരിപാടിയിൽ പങ്കെടുത്ത മത്സരാർത്ഥി അപർണ മൾബറിക്ക് സാരി സമ്മാനിച്ച് ഫ്ലവേഴ്സ്. മലയാളത്തെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് പരിപാടിക്കിടയിൽ വാഗ്ദാനം ചെയ്ത സാരിയാണ് കഴിഞ്ഞദിവസം സമ്മാനിച്ചത്. ( flowers gifts aparna mulberry sari )
സുഹൃത്ത് ശിൽപയ്ക്ക് ഒപ്പമാണ് അപർണ സാരി തെരഞ്ഞെടുക്കാനായി ഇടപ്പള്ളി സ്വയംവര ടെക്സ്റ്റൈൽസിൽ എത്തിയത്. പുതിയ ട്രെൻഡ് അനുസരിച്ച് ഏറ്റവും നല്ല സാരി തന്നെ തെരഞ്ഞെടുക്കാൻ ഫ്ലവേഴ്സ് കോസ്റ്റ്യൂം ഡിസൈനിങ് ടീമിന്റെ സഹായവും അപർണയ്ക്ക് ഉണ്ടായിരുന്നു.
Read Also : ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അതിഥിയായി മമ്മൂട്ടി എത്തുന്നു; വീഡിയോ

തനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രങ്ങളിൽ ഒന്നാണ് സാരി എന്നും ഇങ്ങനെ ഒരു സമ്മാനം നൽകിയതിൽ ഏറെ സന്തോഷമെന്നും അപർണ മൾബറി പറഞ്ഞു. ആഗ്രഹിച്ച നിറം തന്നെ ലഭിച്ചതിലുള്ള സന്തോഷവും അപർണ മറച്ചുവച്ചില്ല.
ഫ്ലവേഴ്സ് ഒരു ഒരു കോടിയിൽ പങ്കെടുത്ത അനുഭവം വളരെ വ്യത്യസ്തമായിരുന്നു എന്നും പരിപാടി കണ്ട് സുഹൃത്തുക്കൾ ഒക്കെ തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും അപർണ മൾബറി പറഞ്ഞു.
Story Highlights : flowers gifts aparna mulberry sari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here