ബജറ്റ് 2022; കാലാവസ്ഥാ വ്യതിയാനം-ബജറ്റിലെ സാധ്യതകള്‍

ഈ വര്‍ഷത്തെ പൊതുബജറ്റില്‍ കണ്ണും നട്ട് വിവിധ മേഖലകള്‍ പ്രതീക്ഷയോടെ നീങ്ങുകയാണ്. പരിസ്ഥിതി മേഖലയ്ക്കും ഇത്തവണ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കണമെന്ന നിര്‍ദേശങ്ങളാണ് വിദഗ്ധരും മുന്നോട്ടുവയ്ക്കുന്നത്. ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കല്‍, അതിനാവശ്യമായ, നികുതി, നികുതി ഇതര ആനുകൂല്യങ്ങള്‍ എന്നിവയിലൂടെ ബജറ്റ് പാരിസ്ഥിതിക, സാമൂഹിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ ലഭ്യതക്കുറവ്, സാങ്കേതിക തടസങ്ങള്‍, ആവാസ വ്യവസ്ഥയിലെ വെല്ലുവിളികള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ എന്നിവയ്ക്കിടയില്‍.
ലോകത്തിലെ തന്നെ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും കാര്‍ബര്‍ ന്യൂട്രല്‍ ആകുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ വരുന്ന ബജറ്റുകളിലെല്ലാം പാരിസ്ഥിതിക മേഖലയ്ക്കും ഊന്നല്‍ നല്‍കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആവശ്യമായ പ്രകൃതി വിഭവങ്ങളുടെ ലഭ്യതക്കുറവ്, തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ വാണിജ്യ, വ്യാവസായിക മേഖലയ്ക്ക് വെല്ലുവിളി തന്നെയാണ്. കാര്‍ഷിക മേഖല ഇന്ത്യയുടെ ജിഡിപിയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങള്‍ തന്നെയാണ് കാര്‍ഷിക മേഖലെയെയും നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് പ്രതീക്ഷയോടെ മുന്നിലെത്തുമ്പോള്‍ പാരിസ്ഥിതിക -കാര്‍ഷിക മേഖലകളെ മാറ്റനിര്‍ത്തിക്കൂടാ.
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓണ്‍ എനര്‍ജി എന്‍വിറോണ്‍മെന്റ് ആന്റ് വാട്ടറിന്റെ 2021 നവംബറിലെ പ്രസ്താവന പ്രകാരം 2070ല്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കണമെങ്കില്‍ 105 ലക്ഷം കോടിയുടെ നീക്കിയിരുപ്പ് വേണമെന്നാണ് പറയുന്നത്. അതായത്, ശരാശരി 2.1ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കല്‍ക്കരിയിലൂടെയുള്ള വൈദ്യുതി നിര്‍മാണമാണ് കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നതിനുള്ള മുഖ്യകാരണം. എന്നിരുന്നാലും എല്ലാ ബജറ്റിലും കല്‍ക്കരി മേഖലയ്ക്കുള്ള നീക്കിയിരുപ്പ് അധികമാണ്. ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന സോളാര്‍, വിന്റ്, എനര്‍ജി, ഇലക്ട്രോണിക് വാഹനങ്ങള്‍ എന്നവയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിയാകുമോ പൊതുബജറ്റ് എന്ന് കണ്ടറിയണം.
Read Also : ബജറ്റ് പ്രതീക്ഷ; ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്; കൊവിഡ് ബാധിതർക്ക് നികുതി ഇളവുകൾ ഉണ്ടായേക്കും
നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ തുടങ്ങിയവയെ ഇതിനായ് ആശ്രയിക്കുന്നതാകും അതുകൊണ്ട് തന്നെ ബജറ്റ് സമീപനം. കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം.
Story Highlights : Budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here