Advertisement

ആരോഗ്യ മേഖലയുടെ ഏകോപനത്തിന് ഡിജിറ്റൽ സംവിധാനം; ബജറ്റിനെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

February 1, 2022
Google News 2 minutes Read

രാജ്യത്തെ ആരോഗ്യമേഖലയെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഏകോപിപ്പിച്ചുകൊണ്ടുള്ള വികസനം പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യയുടെ ആരോഗ്യ മേഖല ഏറ്റവും വലിയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയ്‌ക്കും ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

രാജ്യത്തെ എല്ലാ ആശുപത്രികളേയും മറ്റ് ചികിത്സാസംവിധാനങ്ങളേയും ആർക്കും കണ്ടെത്താനും ഉപയോഗിക്കാനുമുള്ള ഏക ജാലക സംവിധാനമാണ് അതിവേഗം നടപ്പാക്കുന്നത്. ആരോഗ്യ രജിസ്റ്റർ എന്ന നൂതന സംവിധാനം പൂർത്തിയാകുന്നതോടെ കേന്ദ്രസർക്കാർ വിപ്ലവം സൃഷ്ടിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു.

Read Also : പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനായില്ല; പൊതുമേഖലയെ നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കൂടാതെ ആരോഗ്യരക്ഷാ കാർഡുകളുടെ ഉപയോഗം സാധാരണക്കാരനെ ഏറെ സഹായിക്കുന്നതാണ്. അതോടൊപ്പം ആഗോളതലത്തിലെ ചികിത്സാ സംവിധാനങ്ങളെ ഇന്ത്യയിലെ സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്ന പദ്ധതിക്കും ഇത്തവണ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Budget 2022: Health Minister welcomes National Tele-mental Health Program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here