Advertisement

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത്

February 1, 2022
Google News 1 minute Read
defence sector

പ്രതിരോധ മേഖലയില്‍ 60 ശതമാനം ഇന്ത്യന്‍ നിര്‍മിത പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മേഖലയില്‍ തുടര്‍ന്നുള്ള കാലയളവില്‍ ഇറക്കുമതി തീരുവ കുറയ്ക്കും. ആത്മനിര്‍ഭര്‍ ഭാരത് പ്രതിരോധ മേഖലയില്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം കൊണ്ടുവരും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

സ്റ്റോക്ക് ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപ്രി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സൈനിക ചിലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് തൊട്ടുമുന്നില്‍. ഇന്ത്യയിലെ സൈനിക ബജറ്റിനെ സംബന്ധിച്ചിടത്തോളം മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ഏകദേശം രണ്ട് ശതമാനത്തോളം വിനിയോഗിക്കപ്പെടുന്നുണ്ട്.

Read Also : ബജറ്റ് 2022; പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.7ലക്ഷം കോടി രൂപയുടെ ചിലവില്‍ നിന്നും 2021-22ലേക്കെത്തിയപ്പോള്‍ 4.78ലേക്കെത്തി. നിലവിലെ സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ചൊല്ലി ഹിമാലയന്‍ മേഖലയില്‍ ചൈനയുമായി നടക്കുന്ന തര്‍ക്കങ്ങളും കശ്മീര്‍ പാക് വിഷയവും വടക്കുകിഴക്കന്‍ അതിര്‍ത്തികളിലെ പ്രതിസന്ധികളുമെല്ലാം സൈനിക മേഖലയിലെ ചിലവിനെയും ബാധിച്ചിട്ടുണ്ട്.

Story Highlights : defence sector, budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here