Advertisement

ജിഎസ്ടി വരുമാനം സർവകാല റെക്കോർഡിൽ; ജനുവരിയിൽ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

February 1, 2022
Google News 1 minute Read

ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷൻ 1.38 ലക്ഷം കോടി കടന്നു. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. 2021 ജനുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് വരുമാനത്തിൽ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് വർധന 25 ശതമാനമാണ്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം 2022 ജനുവരി മാസത്തിൽ 26 ശതമാനം ഉയർന്നു.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് ബജറ്റിന് തൊട്ടുമുൻപ് പുറത്തുവിട്ടത്. സെൻട്രൽ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപ. സംയോജിത ജിഎസ്ടി 72030 കോടി രൂപയുമാണ്

Read Also : രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിലെ ജിഎസ്ടി വരുമാനം 129780 കോടി രൂപയായിരുന്നു. നവംബറിൽ 1.31 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2021 ഏപ്രിൽ മാസത്തിൽ നേടിയ 139708 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തിലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കളക്ഷൻ.

Story Highlights : GST revenue on an all-time record-Budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here