Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01-02-22)

February 1, 2022
Google News 1 minute Read
todays headlines

കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല

ജിഎസ്ടി വരുമാനം സർവകാല റെക്കോർഡിൽ; ജനുവരിയിൽ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷൻ 1.38 ലക്ഷം കോടി കടന്നു. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. 

ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ പുറത്തിറങ്ങും; ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിച്ച് ബജറ്റ്

നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു

നാല് മേഖലകൾക്ക് ഊന്നൽ നൽകി ബജറ്റ്; വികസനവും സാമ്പത്തിക നിക്ഷേപവും മുഖ്യലക്ഷ്യം

നാല് മേഖലകൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം

എല്‍ഐസിയും സ്വകാര്യവത്കരിക്കുന്നു

എല്‍ഐസി സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി ധധമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നടത്തിയത്

രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 

ഗതാഗത രംഗത്ത് അതിവേഗ വികസനം; 400 പുതിയ വന്ദേഭാരത് ട്രെയിൻ

ഗതാഗത രംഗത്ത് അതിവേഗ വികസനം ലക്ഷ്യം വച്ച് ബജറ്റ് 2022. ഏഴ് ഗതാഗത മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും.

സാമ്പത്തിക ഉത്തേജന പാക്കേജുകളെ കാത്ത് രാജ്യം; ഇന്ന് കേന്ദ്രബജറ്റ്

കേന്ദ്രബജറ്റ് ഇന്ന്. കൊവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് 2022-23ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11-നാണ് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി എഴുപത്തഞ്ചാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുക

Story Highlights : todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here