Advertisement

ബജറ്റ് 2022: സന്തുലിതവും ഫലപ്രദവുമെന്ന് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ്

February 2, 2022
Google News 2 minutes Read

സന്തുലിതവും വിവേകപൂർണ്ണവും ഫലപ്രദവുമായ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുഎസ്എ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് (USAIC). എന്നാൽ വരുമാനം വർധിപ്പിക്കുന്നതിന് ബജറ്റിൽ വ്യക്തമായ നടപടികളില്ലാത്തത് ആശങ്കാജനകമാണെന്ന് യുഎസ്എഐസി പ്രസിഡന്റ് കരുൺ ഋഷി അഭിപ്രായപ്പെട്ടു.

ധനക്കമ്മി 6.9% ആയി നിലനിർത്താനും മൂലധനച്ചെലവ് 35% വർധിപ്പിക്കാനും തീരുമാനിച്ചത് നല്ലതാണ്. 2022-23ൽ 10.68 ലക്ഷം കോടി രൂപ ഫലപ്രദമായ മൂലധനച്ചെലവാണ് വാർഷിക ബജറ്റ് കണക്കാക്കുന്നത്. ഇത് ജിഡിപിയുടെ 4.1% വരുമെന്നും അദ്ദേഹം പറഞ്ഞു. മൂലധനച്ചെലവിലെ വർധനവ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾ സുഗമമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവസരം ഒരുക്കും. കൊവിഡിന് ശേഷമുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല പുനർനിർമ്മാണത്തിനും ഇത് വഴിയൊരുക്കുമെന്നും ഋഷി കൂട്ടിച്ചേർത്തു.

ബജറ്റിൽ ധനമന്ത്രി നൂതനമായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്താവിച്ച ഋഷി, ഇലക്ട്രിക് വാഹന മേഖലയ്ക്കുള്ള പുതിയ ‘ബാറ്ററി സ്വാപ്പിംഗ്’ നയത്തിന് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിന് പ്രായോഗിക ബദൽ നൽകാൻ കഴിയുമെന്നും പറഞ്ഞു. ‘ഒരു രാജ്യം, ഒരു രജിസ്‌ട്രേഷൻ’ എന്നത് ജീവിക്കാനും ബിസിനസ് ചെയ്യാനും എളുപ്പമാക്കും. 2018 ബജറ്റിൽ പ്രഖ്യാപിച്ച ‘ഭാവിയിലെ സാങ്കേതികവിദ്യകൾ’ അടിസ്ഥാനമാക്കി, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റൽ രൂപ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : growth-oriented-budget-says-usaic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here