ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല; സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

- മത വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നും സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം.
- 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നു.
മത മതവിശ്വാസികളെ അകറ്റി നിർത്തില്ലെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മത വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നും സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം.
ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യം. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരെ ജനാധിപത്യ പാര്‍ട്ടികളെ അണിനിരത്തുമെന്നും ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Read Also : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിൽ താഴെയായി
ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന്റെ താത്പര്യത്തിന് പൂർണ പിന്തുണയാണ് സിപിഐഎം ദേശീയ നേതൃത്വം നൽകിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. അത് പരസ്യപ്പെടുത്തുമെന്നും പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സിൽവർ ലൈൻ പദ്ധതിയെ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ സിപിഐഎം ജനറൽ സെക്രട്ടറി സാഹചര്യത്തിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു.
Story Highlights: cpm-draft-political-resolution-sitaram-yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here