Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 04-02-2022 )

February 4, 2022
Google News 1 minute Read
feb 4 news round up

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും; കൂടുതൽ ഇളവുകൾ ഇങ്ങനെ ( feb 4 news round up )

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകൾ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി ആര്‍.ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ല. സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍.ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു; ആരോപണം തുടർന്ന് കെ ടി ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

വാവ സുരേഷ് സംസാരിച്ചു തുടങ്ങി; കാര്യങ്ങൾ ഓർമിച്ച് പറയുന്നു; ആരോഗ്യനിലയിൽ പുരോഗതി

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. സുരേഷ് സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സാധാരണഗതിയിലായി.

കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കും : സജി ചെറിയാൻ

കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ ട്വന്റിഫോറിനോട്. കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം; നിരവധി പേർക്ക് പരുക്ക്

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റു.

Story Highlights : feb 4 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here