Advertisement

ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു; ആരോപണം തുടർന്ന് കെ ടി ജലീൽ

February 4, 2022
Google News 1 minute Read

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തിൽ മേലിൽ ഉണ്ടാവരുത്. പദവി നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തത് കൊണ്ടാവണം ബോബെയിൽ നിന്ന് സുഖകരമല്ലാത്ത ചില വാർത്തകൾ കേട്ടു. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുക. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചെയ്ത പ്രസംഗം അർത്ഥവത്താക്കുന്നതാണ് സംഭവങ്ങൾ. പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.

Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്തെത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം. മന്ത്രിപ്പണി കളഞ്ഞതിൻ്റെ പകയാണ് ജലീലിന്. വർഗീയ കാർഡിറക്കി കളിക്കാനാണ് ജലീലിൻ്റെ ശ്രമം. ഇക്കാര്യത്തിൽ സി പി എമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം ആവശ്യപ്പെട്ടു.

Story Highlights : ktjaleel-against-cyriac-joseph-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here