Advertisement

ഭൂമി തരംമാറ്റല്‍; നടപടിക്രമങ്ങള്‍ എങ്ങനെ

February 4, 2022
Google News 1 minute Read
land reclassification

ഭൂമി തരംമാറ്റുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി ഒടുവില്‍ ഒരു ദയയും ലഭിക്കാതെയാണ് പറവൂരില്‍ സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ജീവനൊടുക്കിയത്. സമഗ്രമായ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറയുമ്പോള്‍ ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ടെന്ന് അധികൃതര്‍ ഓര്‍മിക്കണം.

ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് ഒരു പൗരന്‍ എന്തെല്ലാം നടപടിക്രമങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അതിനായി ഇറങ്ങിത്തിരിച്ചവര്‍ക്കറിയാം.

ഡേറ്റ ബാങ്കിലേക്ക് വിജ്ഞാപനം ചെയ്യാത്ത ഭൂമിയുടെ തരം മാറ്റല്‍ ആര്‍ഡിഒമാരാണ് നടത്തേണ്ടത്. 20.23 ആര്‍ (50 സെന്റ്) വരെയാണ് ഭൂമിയുടെ വിസ്തീര്‍ണം എങ്കില്‍ ഫോം ആറിലാണ് ചേര്‍ക്കേണ്ടത്. ഭൂമിയുടെ വിസ്തീര്‍ണം 50 സെന്റില്‍ കൂടുതലാണെങ്കില്‍ ഫോം ഏഴ് ആര്‍ഡിഒയ്ക്ക് നല്‍കണം.

ഇനി, 25 സെന്റ് വരെയുള്ള ഭൂമിയാണ് തരംമാറ്റേണ്ടതെങ്കില്‍ അതിന് ഫീസ് ഈടാക്കുകയില്ല. തരംമാറ്റി നല്‍കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രം മതി. വില്ലേജ് ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കി തുടര്‍നടപടിയെടുക്കുക എന്നതാണ് പിന്നീടുള്ള ഘട്ടത്തില്‍ വേണ്ടത്. ഭൂമിയുടെ ഉപഗ്രഹചിത്രം അടക്കം ഈ നടപടിക്രമത്തില്‍ ഉള്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വിവരങ്ങളെല്ലാം പരിശോധിച്ച ശേഷം തരംമാറ്റാന്‍ അര്‍ഹതയുള്ള ഭൂമിയാണെങ്കില്‍ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കും. ഇതനുസരിച്ചായിരിക്കും റവന്യു രേഖകളില്‍ മാറ്റം വരുത്തുന്നത്.

Read Also : ഒരു രാജ്യം ഒരു രജിസ്ട്രേഷൻ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

അതേസമയം ഡേറ്റാ ബാങ്കിലുള്‍പ്പെട്ട ഭൂമിയാണ് തരംമാറ്റേണ്ടതെങ്കില്‍ ഫോം അഞ്ചിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2008ന് മുന്‍പ് തരംമാറ്റിയതല്ലെന്ന കൃഷി ഓഫിസറുടെ സാക്ഷ്യപത്രവും ആവശ്യമാണ്. അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

Story Highlights: land reclassification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here