ഇത്തവണ ഫീൽ ഗുഡ് അല്ല; ട്രാക്ക് മാറ്റി ജിസ് ജോയ്: ‘ഇന്നലെ വരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
February 5, 2022
2 minutes Read
ഫീൽ ഗുഡ് സിനിമകളിൽ നിന്ന് ജിസ് ജോയ് ട്രാക്ക് മാറ്റുന്നു. സീരിയസ് സിനിമയുമായാണ് ജിസ് ഇത്തവണ ജോയുടെ വരവ്. ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ‘ഇന്നലെ വരെ’ എന്ന ചിത്രമാണ് ജിസ് ജോയുടെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത സിനിമ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുണ്ട്.
ആസിഫ് അലി, ആൻ്റണി വർഗീസ്, നിമിഷ സജയൻ, റേബ മോണിക്ക് അജോൺ എന്നിവരാണ് ഇന്നലെ വരെയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മാത്യു ജോർജ് ആണ് നിർമ്മാണം. രാഹുൽ രമേഷ് ക്യാമറ ചലിപ്പിക്കും. രതീഷ് രാജ് എഡിറ്റ്.
ബോബി-സഞ്ജയ് എന്നിവർ തന്നെ തിരക്കഥയൊരുക്കിയ മോഹൻകുമാർ ഫാൻസ് ആണ് ജിസ് ജോയ് അവസാനം സംവിധാനം ചെയ്ത ചിത്രം. കാണെക്കാണെയാണ് ബോബി-സഞ്ജയ് സംഘത്തിൻ്റെ അവസാന ചിത്രം.
Story Highlights: jis joy new movie bobby sanjay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement