പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പ്രതിസന്ധിയില്‍

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയില്‍. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി നാളെ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പ്രതിസന്ധി. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു പരസ്യപ്രതികരണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കുന്നതും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കും സിദ്ദുവിനും രണ്ടര വര്‍ഷം വീതം നല്‍കാനാണ് ആലോചന. എന്നാല്‍ മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Read Also ഹിജാബ് വിവാദം, കോടതി വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ പുറത്ത് തന്നെ
അഭിപ്രായ വോട്ടെടുപ്പില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് മുന്‍ തൂക്കമങ്കിലും ചന്നിയുടെ മരുമകന്റെ അറസ്റ്റോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പഞ്ചാബിലെത്തും.ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം ജനഹിതം തേടിയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയാണ് ജന പിന്തുണയില്‍ ഒന്നാമനായത്. എന്നാല്‍ കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ചന്നിക്ക് മേല്‍ കരിനിഴല്‍ വീണു.
Story Highlights: punjab congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here