Advertisement

‘എനിക്ക് നേരെ വെടിയുതിർത്തവർ ഗാന്ധിയുടെ കൊലയാളികളാണ്’; അസദുദ്ദീൻ ഒവൈസി

February 5, 2022
Google News 1 minute Read

തൻ്റെ വാഹനത്തിന് നേരെ വെടിയുതിർത്തവരാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസി. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് താൻ സംസാരിക്കുന്നത്. ഭരണഘടനയുടെ പരിധിയിൽ നിന്ന് ഉന്നയിക്കുന്ന വിമർശനങ്ങൾ ചിലർക്ക് സഹിക്കാനാവില്ല. അതുകൊണ്ട് ഇത്തരക്കാർ വെടി ഉതിർത്തുവെന്നും ഒവൈസി ആരോപിച്ചു.

‘വെടിയുണ്ടകൾ എന്റെ ശബ്ദത്തെ നിശബ്ദമാക്കുമെന്ന് വിഡ്ഢികൾ കരുതുന്നു. ഒരു ഒവൈസി മരിച്ചാൽ, ലക്ഷക്കണക്കിന് ഒവൈസിയെ ജനിപ്പിക്കാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു’ – അദ്ദേഹം പറഞ്ഞു. താൻ ഇസഡ് സുരക്ഷ എടുക്കില്ലെന്നും പാവപ്പെട്ടവർക്ക് സംരക്ഷണം ലഭിച്ചാൽ അത് തന്റെ സുരക്ഷയായിരിക്കുമെന്നും കേന്ദ്രത്തിന്റെ തീരുമാനത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മീററ്റിലെ കിത്തൗദ് മേഖലയിൽ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോൾ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചിരുന്നു. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിയാണ് ഉത്തർപ്രദേശിലെ മീററ്റിൽ എത്തിയത്.

Story Highlights: those-who-shot-at-me-same-as-gandhis-killers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here