Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (05/02/22)

February 5, 2022
1 minute Read

എസ് രാജേന്ദ്രൻ എം എൽ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിൽ; എം എം മണി ട്വന്റിഫോറിനോട്

ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി. എസ് രാജേന്ദ്രൻ എം എൽ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിലെന്ന് എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു. സംവരണ സീറ്റിൽ ജാതി നോക്കിയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം: എം ശിവശങ്കർ

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും എം ശിവശങ്കർ വ്യക്തമാക്കുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ; 1.49 ലക്ഷം പുതിയ കേസുകള്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് 1,49,394 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,19,52,712 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഏക ബന്ധം എം ശിവശങ്കറുമായി; സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്

സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്ന് സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്. എം ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് സ്വപ്‌നാ സുരേഷ്. കോൺസുലേറ്റിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. എം ശിവശങ്കർ ദിവസവും വീട്ടിൽ വരാറുണ്ടായിരുന്നു.(swapna suresh)

പീഡന ദൃശ്യം ചോര്‍ന്ന സംഭവം; പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ച് നടി

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് പീഡന ദൃശ്യം ചോര്‍ന്നെന്ന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച നടി ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. അഭിപ്രായ വോട്ടെടുപ്പിൽ ചരൺജിത്ത് സിംഗ് ചന്നിക്കാണ് മുൻ തൂക്കമങ്കിലും, ചന്നിയുടെ മരുമകൻറെ അറസ്റ്റോടെ പാർട്ടി പ്രതിരോധത്തിലായി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധി നാളെ പഞ്ചാബിലെത്തും.

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്

പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സുഖം പ്രാപിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി. വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റി. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. വൈകാതെ എഴുനേറ്റ് നടക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടേഴ്‌സ്.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement