Advertisement

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

February 6, 2022
Google News 1 minute Read

അട്ടപ്പാടിയിൽവീണ്ടും ശിശുമരണം. വെള്ളക്കുളം ഊരിൽ വീരക്കൽമേട്ടിൽ മുരുകൻ പാപ്പാ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്.

ഉച്ചയോടെ കുഞ്ഞ് അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…

ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയിൽ സംഭവിക്കുന്നത്. ജനുവരി പത്തിന് പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി – കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

Story Highlights: child-death-attappadi-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here