Advertisement

വിൻഡീസിനെതിരെ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു; ദീപക് ഹൂഡ ടീമിൽ

February 6, 2022
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷൻ ബാറ്റിംഗ് ഓപ്പൺ ചെയ്യും. ദീപക് ഹൂഡയ്ക്കും പ്ലേയിംഗ് ഇലവനിൽ അവസരം നൽകിയിട്ടുണ്ട്. വിരാട് കോലി ഹൂഡയ്ക്ക് തന്റെ കന്നി ഏകദിന ക്യാപ്പ് കൈമാറി. നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ബാൻഡ് ധരിച്ച് കളിക്കും.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ (C), ഇഷാൻ കിഷൻ, വിരാട് കോലി, ഋഷഭ് പന്ത്, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ.

വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ: ഷായ് ഹോപ്പ്, ബ്രാൻഡൻ കിംഗ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ് (C), ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, കെമർ റോച്ച്.

Story Highlights: india-bowl-first

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here