Advertisement

‘മരവിപ്പ് അനുഭവപ്പെടുന്നു, പക്ഷികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശബ്ദമാണ്’; ലതാജിയെ ഓർത്ത് ശ്രേയ ഘോഷാൽ

February 6, 2022
Google News 2 minutes Read

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗായിക ശ്രേയ ഘോഷാൽ . ലതാ മങ്കേഷ്കറുടെ മരണ വാർത്തയറിഞ്ഞ് മരവിച്ചുപോയെന്നും തകർന്നുപോയെന്നും ശ്രേയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘മരവിപ്പ് അനുഭവപ്പെടുന്നു. തകർന്നു. ഇന്നലെ സരസ്വതി പൂജ ആയിരുന്നു, ഇന്ന് അമ്മ അവരുടെ അനുഗ്രഹീതയായവളെ കൂടെ കൊണ്ടുപോയി. പക്ഷികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശബ്ദമാണെന്ന് തോന്നുന്നു’, എന്നാണ് ശ്രേയാ ഘോഷാൽ കുറിച്ചത്.

Read Also : കദളീ കൺകദളി ചെങ്കദളീ പൂവേണോ… മലയാളത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഒരേയൊരു ഗാനം

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയ ​ഗായികയ്ക്ക് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

Story Highlights: Shreya Ghoshal pens heartfelt note as Lata Mangeshkar passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here