കളി കാണാൻ സെലക്ടർമാർ; ‘ഞാൻ സിക്സടിക്കാം, നീ എണ്ണ്’ എന്ന് ദിനേഷ് ബാന: ഇന്ത്യ അണ്ടർ 19 വിക്കറ്റ് കീപ്പർ ടീമിലെത്തിയത് ഇങ്ങനെ

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ തുടരെ രണ്ട് സിക്സറുകൾ അടിച്ച് ഇന്ത്യയെ വിജയിച്ച വിക്കറ്റ് കീപ്പർ ദിനേഷ് ബാന ഇന്ത്യൻ ടീമിൻ്റെ ഫസ്റ്റ് ചോയ്സ് കീപ്പർ ആയിരുന്നില്ലെന്ന് റിപ്പോർട്ട്. ചലഞ്ചർ ട്രോഫിയിൽ ബാനയുടെ വിസ്ഫോടനാത്മക ഇന്നിംഗ്സ് കണ്ടാണ് സെലക്ടർമാർ താരത്തെ ടീമിലേക്ക് പരിഗണിച്ചത് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (dinesh bana world cup)
Read Also : ‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കരങ്ങളിൽ’: അണ്ടർ 19 താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യ ബിയും എഫും തമ്മിൽ നടന്ന ചലഞ്ചർ ട്രോഫി മത്സരം കാണാൻ സെലക്ടർമാർ എത്തിയിരുന്നു. ലോകകപ്പിൽ യാഷ് ധുല്ലിനു കൊവിഡ് ബാധിച്ചപ്പോൾ പകരം ടീമിനെ നയിച്ച നിഷാന്ത് സിന്ധുവും ബാനയ്ക്കൊപ്പം ടീമിൽ ഉണ്ടായിരുന്നു. നിഷാന്ത് ആണ് സെലക്ടർമാർ കളി കാണാൻ എത്തിയിട്ടുണ്ടെന്ന് ബാനയെ അറിയിച്ചത്. “ഞാൻ സിക്സടിക്കാം. നീ എണ്ണിയാ മതി” എന്നായിരുന്നു ബാനയുടെ മറുപടി. കളിയിൽ ബാന അടിച്ചത് 98 പന്തിൽ 170 റൺസ്. ഇതിൽ 10 ബൗണ്ടറികളും 14 സിക്സറുകളും. ചില സിക്സറുകളൊക്കെ സെലക്ടർമാർ ഇരുന്നയിടത്ത് തന്നെ പതിച്ചു. എംഎസ് ധോണിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയായിരുന്നു. ഒരു ദേവ്ധർ ട്രോഫി മത്സരത്തിനിടെ സെലക്ടർമാർ എത്തിയെന്നറിഞ്ഞ് ധോണി തുടരെ സിക്സറുകൾ പായിക്കുകയായിരുന്നു.
Read Also : അണ്ടർ 19 ലോകകപ്പ്; ഷെയ്ഖ് റഷീദിനും നിഷാന്ത് സിന്ധുവിനും ഫിഫ്റ്റി; ഇന്ത്യക്ക് അഞ്ചാം കിരീടം
ഫൈനലിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ അഞ്ചാം കിരീടം ചൂടിയത്. 190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ഫിഫ്റ്റി നേടി. രാജ് ബവ (35), ഹർനൂർ സിംഗ് (21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡൻ, ജെയിംസ് സെയിൽസ്, തോമസ് ആസ്പിൻവാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: dinesh bana u19 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here