കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ ദയാബായി ഇന്ന് സന്ദർശനം നടത്തും

കോഴിക്കോട് കാട്ടിലപ്പീടികയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശനം നടത്തും. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടിലപ്പീടികയിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 500-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഐക്യദാർഢ്യവുമായാണ് ദയാബായ് എത്തുന്നത്. 2020 ഒക്ടോബർ 2ന് ആരംഭിച്ച സത്യാഗ്രഹസമരം 2022 ഫെബ്രുവരി 13ന് 500 ദിവസം പിന്നിടുകയാണ്. പ്രഗത്ഭവ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് രാപ്പകൽ സമരമടക്കമുള്ള സമരപരിപാടികൾ 500-ാം ദിവസം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. (kozhikode silver line daya bai)
സിൽവർ ലൈൻ പദ്ധതിക്കായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോൾ നടക്കുന്ന സർവേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സർവേ നിയമപ്രകാരമാണോ എന്നതിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീലുള്ളതിനാൽ ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
Read Also : സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ; ആശങ്ക അറിയിച്ച് ഹൈക്കോടതി
ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ, ഇപ്പോഴത്തെ സർവേയുടെ ആവശ്യമില്ലായിരുന്നു. സർക്കാർ നടപടികളുടെ കാര്യത്തിൽ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുകയാണ്. നിയമപരമല്ലാത്ത സർവേ നിർത്തി വയ്ക്കാനായിരുന്നു കോടതി നിർദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കിൽ ആരും എതിരാകില്ലെന്നും വിശദീകരിച്ചു.
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: kozhikode silver line daya bai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here