Advertisement

യുവാവ് പാറക്കെട്ടില്‍ കുടുങ്ങിയ സംഭവം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഹെലികോപ്റ്റര്‍ ഇറക്കാനായില്ല

February 8, 2022
Google News 1 minute Read

ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കൊച്ചിയിൽ നിന്ന് എത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഇറക്കാനായില്ല. ഹെലികോപ്റ്റർ ദൗത്യം പരാജയപ്പെട്ടാൽ പർവതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു.

ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പാലക്കാട് കളക്ടർ മൃൺമയി ജോഷി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും രക്ഷാപ്രവർത്തനത്തിന് എത്തും. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് കുടുങ്ങിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കളക്ടർ അറിയിച്ചു.

Read Also : വാർത്ത വായിക്കുന്ന ട്രാൻസ്‌പേഴ്‌സൺ നാദിറ ആര് ?

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാമ്പ് ചെയ്തു.

Story Highlights: youth-fall-down-from-hill-and-trapped-in-palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here