Advertisement

26ാമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്: ഓവറോള്‍ കിരീടം ചൂടി പാലക്കാട്

February 10, 2022
Google News 2 minutes Read

26-ാമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം ചൂടി പാലക്കാട്. കോതമംഗലത്തു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. എറണാകുളം ജില്ല ആണ് റണ്ണര്‍ അപ്പ്. ആന്റണി ജോണ്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്‍ അധ്യക്ഷനായി.
കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബു സ്വാഗതവും എറണാകുളം ഡി.എ.എ പ്രസിഡന്റ് ജെയിംസ് മാത്യു നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള ട്രോഫികള്‍ എംഎല്‍എ വിതരണം ചെയ്തു. ചടങ്ങില്‍ 2021 ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ടി.പി ഔസേപ്പിനെ ആദരിച്ചു.

എം.രാമചന്ദ്രന്‍, റോയി വര്‍ഗീസ് ഐആര്‍എസ്, ഡോ.സക്കീര്‍ ഹുസൈന്‍.വി.പി, ജെയിംസ് മാത്യു, കെ.പി.തോമസ്, മനോജ് ലാല്‍, വി.കെ.തങ്കച്ചന്‍, നാരായണന്‍ നമ്പൂതിരി, ചന്ദ്രന്‍ ശേഖരന്‍പിള്ള.കെ, ജിറ്റോ മാത്യു, തങ്കച്ചന്‍ മാത്യു, എബ്രഹാം കെ ജോസഫ്, കെ.കെ.പ്രതാപന്‍, ഡോ.ഹരിദയാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Story Highlights: 26th State Level Cross Country Championship: Palakkad wins overall title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here